മാധവ് രാമദാസിന്റെ സംവിധാനത്തില്‍ 'ആഴി', ശരത് കുമാര്‍ ഡബ്ബിംഗ് തുടങ്ങി

By Web TeamFirst Published Nov 29, 2022, 12:40 PM IST
Highlights

മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഴി'.

മലയാളത്തിന്റെ മികച്ച സംവിധായകരില്‍ ഒരാളായ മാധവ് രാമദാസിന്റെ പുതിയ ചിത്രമാണ് 'ആഴി'. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ആഴി'യുടെ ഡബ്ബിംഗ് ജോലികള്‍ ശരത് കുുമാര്‍ തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത.

മയക്കുമരുന്നിന് എതിരായ ഒരു പ്രമേയമായിരിക്കും ചിത്രം എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടാഗ്‍ലൈനില്‍ തന്ന് വ്യക്തമായിരുന്നത്. സേ നോ ടു ഡ്രഗ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം  ജാസി ഗിഫ്റ്റാണ്. ആനന്ദ് എൻ നായര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

സെല്ലുലോയ്‍ഡ് ക്രിയേഷന്‍സ്  888 പ്രൊഡക്ഷന്‍സ്,എന്നീ ബാനറുകളിലാണ് 'ആഴി' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് എം വിയാണ് ചിത്രത്തിന്റെ കലാസംവിധാനം. കെ ശ്രീനിവാസാണ് ചിത്രത്തിന്റ എഡിറ്റിംഗ്.

ആഖ്യാനത്തിലെ പ്രത്യേകതയാല്‍ ശ്രദ്ധയാകര്‍ഷിച്ച 'മേല്‍വിലാസം', 'അപ്പോത്തിക്കിരി', 'ഇളയരാജ' എന്നിവയായിരുന്നു മാധവ് രാംദാസ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. 'മേല്‍വിലാസം' എന്ന ആദ്യ ചിത്രത്തില്‍ തന്നെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് മാധവ് രാമദാസൻ. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്‍റെ ചലച്ചിത്രാവിഷ്‍കാരമായിരുന്നു. സൂര്യ കൃഷ്‍ണമൂര്‍ത്തി തന്നെയാണ് ചിത്രത്തിന് തിരക്കഥയും എഴുതിയത്. പതിനാറാമത് ബുസാൻ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് മാധവ് രാമദാസന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  മികച്ച നവാഗത സംവിധായകനുള്ള പതിനഞ്ചാമത് ഗൊല്ലപ്പുഡി ശ്രീനിവാസ് ദേശീയ അവാര്‍ഡും 'മേല്‍വിലാസം' എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച കഥാ ചിത്രത്തിനുള്ള പി ഭാസ്‍കരൻ അവാര്‍ഡും 'മേല്‍വിലാസ'ത്തിന് ലഭിച്ചിരുന്നു.

Read More: 'ബാബ' വീണ്ടും തിയറ്ററുകളിലേക്ക്, പുതിയ ഡയലോഗുകള്‍ക്ക് ഡബ്ബ് ചെയ്‍ത് രജനികാന്ത്

tags
click me!