Camila Cabello And Shawn Mendes|'പ്രണയബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ച് കാമില കബെല്ലോയും ഷോണ്‍ മെൻഡെസും

Web Desk   | Asianet News
Published : Nov 18, 2021, 03:45 PM ISTUpdated : Nov 18, 2021, 05:24 PM IST
Camila Cabello And Shawn Mendes|'പ്രണയബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ച് കാമില കബെല്ലോയും ഷോണ്‍ മെൻഡെസും

Synopsis

ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലും പ്രേക്ഷകപ്രീതി നേടിയ കാമില കബെല്ലോയും ഷോണ്‍ മെൻഡെസും പ്രണയബന്ധം വേര്‍പിരിഞ്ഞു.

അമേരിക്കൻ ഗായികയായി ജനപ്രീതി നേടിയ കലാകാരിയാണ് കാമില കബെല്ലോ (Camila Cabello). 'ഫിഫ്‍ത് ഹാര്‍മണി' എന്ന സംഗീത ഗ്രൂപ്പിലെ പ്രധാന ഗായികയാണ് കാമില കബെല്ലോ. ടെലിവിഷൻ ഷോകളിലൂടെയും കാമില കബെല്ലോ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഗായകൻ ഷോണ്‍ മെൻഡെസുമായിയുള്ള(Shawn Mendes) ബന്ധം അവസാനിപ്പിതായി അറിയിച്ചതാണ് കാമില കബെല്ലോയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.

കാമില കബെല്ലോയും ഷോണ്‍ മെൻഡെസും സംയുക്തമായിട്ടാണ് ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഞങ്ങളുടെ പ്രണയബന്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു, എന്നാൽ മനുഷ്യരെന്ന നിലയിൽ പരസ്‍പരം നമ്മുടെ സ്‍നേഹം എന്നത്തേക്കാളും മികച്ചതാണ്. ഉറ്റ സുഹൃത്തുക്കളായിട്ടായിരുന്നു ഞങ്ങൾ ബന്ധം ആരംഭിച്ചത്, നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും പറയുന്നു.

തുടക്കം മുതലുള്ള എല്ലാവരുടെയും പിന്തുണയെ വളരെയധികം വിലമതിച്ച് മുന്നോട്ടുപോകുകയും ചെയ്യുമെന്നും കാമില കബെല്ലോയും ഷോണ്‍ മെൻഡെസും പറയുന്നു. കുറച്ചു കാലത്തെ സൗഹൃദത്തിന് ശേഷം 2019ലാണ് ഇരുവരും ഡേറ്റിംഗ് തുടങ്ങിയത്.  'ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍' എന്ന ഗാനം 2015ല്‍  ഇരുവരും ഒരുമിച്ച് പുറത്തിറക്കിയിരുന്നു. 'സെനോറിത' എന്ന ഗാനവും ഒരുമിച്ച് ചെയ്‍തതോടെയാണ് ഇരുവരും പ്രണയത്തിലുമായത്.

രണ്ടായിരത്തിപതിനെട്ടില്‍  പുറത്തിറങ്ങിയ 'കാമില' ആണ് കാമില കബെല്ലോയുടെ ആദ്യ സ്റ്റുഡിയോ ഗാനം. 'ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍', 'ബാഡ് തിംഗ്‍സ്', 'ഹവാന', 'നെവര്‍ ബി ദ സെയിം' തുടങ്ങിയവയാണ് കാമില കബെല്ലോയുടെ മികച്ച ഗാനങ്ങള്‍. ഷോണ്‍ മെൻഡെസിന്റെ ആദ്യ സ്റ്റുഡിയോ ആല്‍ബം 2015ല്‍ പുറത്തിറങ്ങിയ 'ഹാൻഡ്‍റിട്ടണ്‍' ആണ്.  'ഹാൻഡ്‍റിട്ടണ്‍'  എന്ന തന്റെ ആല്‍ബത്തിലെ 'സ്റ്റിച്ചസ്' എന്ന ഗാനത്തോടെ ഷോണ്‍ മെൻഡസ് പ്രേക്ഷകരുടെ പ്രിയങ്കരനുമായി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'