
പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ് ടൗണ്‍' എന്ന ചിത്രത്തിന്റെ പോസ്റ്ററിന്‍റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട, അഖിൽ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് "കേപ് ടൌണ്‍" എന്ന ഈ സിനിമ. ഈ സന്ദേശം എല്ലാവരിലും എത്തട്ടെയെന്നും ഇതൊരു വന്‍ വിജയമാകട്ടെ എന്നും വി ഡി സതീശൻ ആശംസിച്ചു. പതിനൊന്നോളം ജനപ്രതിനിധികളും ഈ ചിത്രത്തിൽ സഹകരിക്കുന്നുണ്ട്. 2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നെല്‍സണ്‍ ശൂരനാടും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്. രാജ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, കായംകുളം എം എല്‍ എ യു പ്രതിഭ എന്നിവര്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് എം എല്‍ എ, നൗഷാദ് എം എല്‍ എ, മിനിസ്റ്റര്‍ ചിഞ്ചു റാണി, മുന്‍ എം പി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയ്‍യുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.
ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം), കായംകുളം എം എല്‍ എ പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ എം എസ്, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്‍മണ്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു. ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ദിലീപ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ് മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം ശ്രീക്, പി ആര്‍ ഒ- എ എസ് ദിനേശ്, ബി വി അരുണ്‍ കുമാര്‍.
ALSO READ : 'ബെസ്റ്റി' ഇന്നുമുതൽ ഗൾഫ് രാജ്യങ്ങളിലെ തിയറ്ററുകളില്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ