ഗൾഫിൽ റെഷ് രാജ് ഫിലിംസാണ് ബെസ്റ്റി റിലീസ് ചെയ്യുന്നത്

കേരളത്തിലെ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാക്കിയ ബെസ്റ്റി ഇന്നുമുതൽ മറുനാട്ടിലെ മലയാളികൾക്ക് മുന്നിൽ. യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ സിനിമ ഇന്ന് റിലീസ് ചെയ്യും. വ്യത്യസ്തമായ പ്രമേയം കൊണ്ടും ക്ലൈമാക്സ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമ ഗൾഫിലും സ്വീകരിക്കപ്പെടും എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് നിർമ്മിച്ചത്. 

ഗൾഫിൽ റെഷ് രാജ് ഫിലിംസാണ് ബെസ്റ്റി റിലീസ് ചെയ്യുന്നത്. അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒരു വിവാഹത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് തലമുറകൾക്കിടയിലെ സ്നേഹവും സംഘർഷവും ആണ് ബെസ്റ്റി പറയുന്നത്. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി , ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ,സന്ധ്യ മനോജ്‌ തുടങ്ങിയവരും ബെസ്റ്റിയിലുണ്ട്.

ALSO READ : 'മാളികപ്പുറം' ടീമിന്‍റെ ഹൊറർ കോമഡി ചിത്രം; 'സുമതി വളവി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം