രണഭൂമിയില്‍ തോക്കേന്തി നായകന്‍; ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക്

Published : Jun 30, 2023, 06:48 PM IST
രണഭൂമിയില്‍ തോക്കേന്തി നായകന്‍; ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക്

Synopsis

പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അരുണ്‍ മാതേശ്വരന്‍

കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സര്‍) ഈ വര്‍ഷം ധനുഷിന്‍റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റന്‍ മില്ലറിന്‍റെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയല്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് അത്.

ഒരു യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍. പോരാടി വീണവരുടെ ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ക്യാപ്റ്റന്‍ മില്ലര്‍ മാത്രമാണ് ജീവനോടെ നില്‍ക്കുന്ന ഒരേയൊരാള്‍. വിദൂരതയില്‍ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അരുണ്‍ മാതേശ്വരന്‍ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്‍റെ തമിഴ് സംഭാഷണ രചയിതാവുമാണ്. 

 

അതേസമയം മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, സംഗീതം ജി വി പ്രകാശ് കുമാര്‍. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : രാം ചരണിന്‍റെ മകളുടെ പേര് 'ക്ലിന്‍ കാര'; അര്‍ഥം വിശദീകരിച്ച് ചിരഞ്ജീവി

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'