Asianet News MalayalamAsianet News Malayalam

രാം ചരണിന്‍റെ മകളുടെ പേര് 'ക്ലിന്‍ കാര'; അര്‍ഥം വിശദീകരിച്ച് ചിരഞ്ജീവി

ലളിതാസഹസ്രനാമത്തില്‍ നിന്നാണ് പേര് കണ്ടെത്തിയിരിക്കുന്നത്

ram charan daughter named Klin Kaara Konidela chiranjeevi explains meaning nsn
Author
First Published Jun 30, 2023, 5:43 PM IST

11 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഉപാസനയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ കുട്ടിക്ക് പേരിട്ടിരിക്കുകയാണ്. മുത്തച്ഛന്‍ ചിരഞ്ജീവിയാണ് കുഞ്ഞിന്‍റെ പേര് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്.

ക്ലിന്‍ കാര കോനിഡെല എന്നാണ് കുഞ്ഞിന്‍റെ മുഴുവന്‍ പേര്. ക്ലിന്‍ കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. വളരുമ്പോള്‍ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്‍റെ വ്യക്തിത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കും, ചിരഞ്ജീവി കുറിച്ചു.

 

2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങൾ പലതും ഉപാസന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടിൽ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതീകരിക്കുന്നതിന് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞിരുന്നത്.

ALSO READ : ബി​ഗ് ബോസ് കിരീടം ആരിലേക്ക്? നാ​ദിറ പറയുന്നു

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios