നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണം, ഗായകനും സഹോദരനുമെതിരെ കേസ് 

Published : Mar 28, 2023, 09:14 AM IST
നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണം, ഗായകനും സഹോദരനുമെതിരെ കേസ് 

Synopsis

കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ലെന്നും സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ അമ്മ വെളിപ്പെടുത്തി. 

ദില്ലി : ഭോജ്പുരി നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. ഭോജ്പുരി ഗായകൻ സമർസിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് കേസ്. ആകാൻഷയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.  ഇരുവർക്കുമെതിരെ നടിയുടെ കുടുംബം നേരത്തെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ലെന്നും സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ അമ്മ വെളിപ്പെടുത്തി. 

കഴിഞ്ഞ ശനിയാഴ്ചയാണ് സാരാനാഥിലെ ഒരു ഹോട്ടൽ മുറിൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു ആകാൻഷ. നേരത്തെ വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന് സൂചന നൽകുന്നതായിരുന്നു. എന്നാൽ പിന്നീടെന്താണ് സംഭവിച്ചതെന്നതിൽ ഇതുവരെയും വ്യക്തതയില്ല. 


 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍