കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ടൈഗര്‍ ഷ്‌റോഫിനും ദിഷക്കുമെതിരെ കേസ്

Web Desk   | Asianet News
Published : Jun 04, 2021, 10:48 AM IST
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ടൈഗര്‍ ഷ്‌റോഫിനും ദിഷക്കുമെതിരെ കേസ്

Synopsis

ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. 

മുംബൈ: കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരെ കേസ്. മുംബൈ പൊലീസാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. താരങ്ങളുടെ പേര് പരാമർശിക്കാതെ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 

ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കൊവിഡ് സാഹചര്യത്തില്‍ ഉച്ച കഴിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇരുവരും ലംഘിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്