ചാവേറിന് ശേഷം ടിനു പാപ്പച്ചൻ, ഒരുങ്ങുന്നത് പുതുമുഖ ചിത്രം; കാസ്റ്റിംഗ് കോളിന് ഞെട്ടിക്കുന്ന പ്രതികരണം

Published : Jan 19, 2025, 07:32 PM IST
ചാവേറിന് ശേഷം ടിനു പാപ്പച്ചൻ,  ഒരുങ്ങുന്നത് പുതുമുഖ ചിത്രം; കാസ്റ്റിംഗ് കോളിന് ഞെട്ടിക്കുന്ന പ്രതികരണം

Synopsis

ചാവേര്‍ ആണ് ടിനുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിന് വമ്പൻ പ്രതികരണം. പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹമൊരുക്കുന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ നൂറു കണക്കിന് യുവ പ്രതിഭകളാണ് എത്തിച്ചേർന്നത്. ഓഡിഷനിൽ പങ്കെടുക്കാനെത്തിയ യുവാക്കളുടെ തിരക്കിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

20നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളെ തേടിയുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കഴിഞ്ഞ നവംബർ മാസത്തിലാണ് ആദ്യം പുറത്ത് വന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും എന്നും അതിൽ അറിയിച്ചിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങൾ ഒരുക്കി വലിയ കയ്യടി നേടിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, രണ്ടാം ചിത്രം അജഗജാന്തരം എന്നിവയെല്ലാം ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ മാസ്സ് എന്റെർറ്റൈനെറുകൾ ആയിരുന്നു. സൂപ്പർ വിജയങ്ങളാണ് ഈ ചിത്രങ്ങൾ നേടിയത്. 

ശേഷം, കുഞ്ചാക്കോ ബോബൻ നായകനായ അദ്ദേഹത്തിന്റെ ചാവേർ എന്ന ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയെടുത്തു. ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.

ദുല്‍ഖറിന്റെ ബോഡിഗാര്‍ഡിന് മാം​ഗല്യം; നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന് താരം

ചാവേര്‍ ആണ് ടിനുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കയ്യടികൾ നേടിയിരുന്നു. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിരുന്നു. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കിയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റേതായിരുന്നു തിരക്കഥ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'