ദുല്‍ഖറിന്റെ ബോഡിഗാര്‍ഡിന് മാം​ഗല്യം; നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന് താരം

വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

actor dulquer salmaan's bodyguard devadath wedding

ടൻ ദുൽഖർ സൽമാന്റെ ബോഡി​ഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്യര്യയാണ് വധു. വധൂവരന്മാർക്ക് ആശംസകൾ അറിയിക്കാൻ ദുൽഖർ നേരിട്ടെത്തിയിരുന്നു. ഒപ്പം സണ്ണി വെയ്ൻ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വധൂവരന്മാർക്കും കുടുംബാം​ഗങ്ങൾക്കും ഒപ്പം ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷമായിരുന്നു ദുൽഖർ മടങ്ങിയത്. വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ദുൽഖർ പോകുന്നിടത്തെല്ലാം സുരക്ഷാ വലയം തീർക്കുന്ന ദേവദത്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽപെടുന്നത് 2022ലാണ്. ആറടി ഉയരമുള്ള ഇദ്ദേഹത്തിന് ആരാധകരും ഏറെ ആയിരുന്നു. ഒടുവിൽ സ്നേഹത്തോടെ ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്ന വിളിപ്പേരും ദേവദത്തിന് സ്വന്തമായി. 

'ദ് 192 സെ.മീ' എന്നാണ് സമൂഹമാധ്യമങ്ങളിൽ ദേവദത്തിനെ അറിയപ്പെടുന്നത്. അതുതന്നെയാണ് ദേവദത്തിന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിന്റെ പേരും. മിസ്റ്റർ എറണാകുളം കോമ്പിറ്റീഷനിൽ 'ഫിസീക് മോഡൽ' ടൈറ്റിൽ വിജയി ആയിരുന്നു ദേവദത്ത്. 2019ൽ ആയിരുന്നു ഇത്. ആ മത്സരത്തിൽ തന്നെ മൂന്നാം സ്ഥാനവും ഇദ്ദേഹം നേടിയിരുന്നു. ദുൽഖറിന്റെ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം നടത്തുന്നത് ദേവദത്ത് തന്നെയാണ്. 

'‌യെവൻ വെറും പുലിയല്ല, ഒരു സിംഹം'; ഇത് ഡൊമനിക്കിന്റെ അസിസ്റ്റന്റ് വിക്കി, ആശംസകളുമായി ആരാധകരും

actor dulquer salmaan's bodyguard devadath wedding
അതേസമയം, സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കാന്‍ പോകുന്നത്. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ ഒരുക്കുന്ന രണ്ട് സിനിമകളിൽ താൻ അടുത്ത് അഭിനയിക്കുമെന്ന് നേരത്തെ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. ലക്കി ഭാസ്കര്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഫിനാഷ്യല്‍ ത്രില്ലറായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 31 ന് ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios