'ഡാന്‍സ് കൊണ്ട് ഞെട്ടിക്കുന്ന, ബുള്ളറ്റുകൊണ്ട് പറക്കുന്ന പെണ്‍കുട്ടികളുണ്ടോ'; കാസ്റ്റിങ് കോള്‍

By Web TeamFirst Published Feb 16, 2020, 7:18 PM IST
Highlights

കുഞ്ചാക്കോ ബോബനും ശ്യാമിലിയും എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം ഋഷി ശിവകുമാര്‍ വീണ്ടും പുതിയ ചിത്രവുമായി എത്തുന്നു. തന്‍റെ രണ്ടാമത്തെ  ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് റിഷിയിപ്പോള്‍

കുഞ്ചാക്കോ ബോബനും ശ്യാമിലിയും എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം ഋഷി ശിവകുമാര്‍ വീണ്ടും പുതിയ ചിത്രവുമായി എത്തുന്നു. തന്‍റെ രണ്ടാമത്തെ  ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് റിഷിയിപ്പോള്‍. നല്ല എട്ടിന്‍റെ പണി കിട്ടി പാഠം പഠിച്ച് ഒരു വലിയ മരത്തോണ്‍ കഴിഞ്ഞ് ഒരു കട്ട വരവിനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 

'കഴിഞ്ഞ നാല് വര്‍ഷവും സിനിമ സിനിമ സിനിമ എന്ന് മാത്രമായിരുന്നു മനസില്‍. അതെ, ഈ പടം അനുഭവത്തില്‍ നിന്ന് പിറക്കുന്നതാണ്. രണ്ടാമത്തെ പടം തുടങ്ങുകയാണ് മക്കളേ... സിദ്ധാര്‍ത്തേട്ടന്‍(സിദ്ധാര്‍ത്ഥ ശിവ) ആണ് നിര്‍മാണം. പഴയ ചങ്കുകള്‍ തന്നെയാണ് പിന്നണിയില്‍... വിശദമായ വിവരങ്ങള്‍ വഴിയേ അറിയിക്കാം. ഇപ്പോള്‍ ഒരു കാസ്റ്റിങ് കോള്‍ വിളിക്കാന്‍ വന്നതാ' - എന്നുപറ‍ഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വളരെ രസകരമായാണ് കാസ്റ്റിങ് കോള്‍ അവതരിപ്പിക്കുന്നത്. ഒന്നാമതായി കണ്ടംപററി ഡാന്‍സുകൊണ്ട് ഞെട്ടിക്കാന്‍ പറ്റുന്ന, ബുള്ളറ്റും കൊണ്ട് പറക്കാന്‍ അറിയാവുന്ന പെണ്‍കുട്ടികള്‍ 20-28 വരെയുള്ളവര്‍. നല്ല ഒന്നാന്തരമായി കോട്ടയം ഭാഷ കൈകാര്യം ചെയ്യുന്ന 20-28 വരെയുള്ള പെണ്‍കുട്ടികള്‍, എന്താടീന്ന് ചോദിച്ചാല്‍ എന്താടാന്ന് തിരിച്ച് ചോദിക്കുന്ന തോളേല്‍ കയ്യിട്ട് കൂട്ടുകൂടുന്ന തനി അച്ചായത്തി,  കോട്ടയത്തെ ചുണക്കുട്ടികളായ ആണ്‍കുട്ടികള്‍ 18-28 വരെയുള്ളവര്‍, നല്ല ചങ്കുറപ്പുള്ള ചേട്ടന്‍മാരും തല്ലുകൊള്ളികളുമായ 30മുതല്‍ 40 വരെ പ്രായമുള്ളവര്‍. തനി കോട്ടയം അമ്മാര്‍ -പ്രായം 45 മുതല്‍ 55 വരെ, അച്ചന്‍മാരും കൊച്ചച്ചന്‍മാരും പ്രായം 45-55 വരെ എന്നുമാണ് കാസ്റ്റിങ് കോളില്‍ പറയുന്നത്. ഒപ്പം കോട്ടയംകാര്‍ക്ക് മുന്‍ഗണനയെന്നും ഋഷി ഓര്‍മിപ്പിക്കുന്നുണ്ട്.


click me!