'ഇതിഹാസത്തിന്‍റെ ഭാഗമാകാം'; 'കാളിയനോ'ടൊപ്പം കൂടാന്‍ ക്ഷണിച്ച് പൃഥ്വിരാജ്

By Web TeamFirst Published Feb 15, 2020, 10:59 PM IST
Highlights

പൃഥ്വിരാജ് നായകനായെത്തുന്ന 'കാളിയനി'ലേക്ക് അഭിനേതാക്കളെ തേടുന്നു.

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായെത്തുന്ന വീരനായക സിനിമ 'കാളിയനി'ലേക്ക് അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍. പതിനേഴാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമായ കാളിയനിലേക്ക് മൂന്നൂറോളം അവസരങ്ങളാണ് ഉള്ളത്. നവാഗതനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീ-പുരുഷഭേദമില്ലാതെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.kaaliyan.com എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കണം. ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോര്‍മന്‍സ് വീഡിയോയും അയയ്ക്കാം. കാളിയനിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പോസ്റ്റര്‍ ഇതിഹാസത്തിന്‍റെ ഭാഗമാകാം എന്ന കുറിപ്പോടെ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 


click me!