CBI 5 : 35-ാം വര്‍ഷത്തിലേക്ക് കടക്കുന്ന യാത്ര; 'സേതുരാമയ്യരെ'ക്കുറിച്ച് കെ മധു

Published : Mar 19, 2022, 02:09 PM IST
CBI 5 : 35-ാം വര്‍ഷത്തിലേക്ക് കടക്കുന്ന യാത്ര; 'സേതുരാമയ്യരെ'ക്കുറിച്ച് കെ മധു

Synopsis

കഴിഞ്ഞ മാസമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടത്

മമ്മൂട്ടിയുടെ (Mammootty) അപ്‍കമിംഗ് പ്രോജക്റ്റുകളില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ് ബ്രെയിന്‍ (CBI 5 The Brain). പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ അല്‍പം വൈകിപ്പിച്ചത് കൊവിഡ് സാഹചര്യം ആയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ അപ്ഡേഷനും വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഫെബ്രുവരി 26ന് ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിബിഐ സിരീസും സേതുരാമയ്യര്‍ എന്ന കഥാപാത്രവുമായി 35-ാം വര്‍ഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കെ മധു. സേതുരാമയ്യരുടെ ഗെറ്റപ്പിലുള്ള മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ മധുവിന്‍റെ കുറിപ്പ്.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു, കെ മധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലോക ഉറക്ക ദിനത്തില്‍ മയങ്ങുന്ന മമ്മൂട്ടി; 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

അതേസമയം മമ്മൂട്ടിയുടേതായി മറ്റു രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകള്‍ കൂടി പുറത്തെത്താനുണ്ട്. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ പുഴു സോണി ലിവിന്‍റെ ഡയറക്ട് റിലീസ് ആണ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ലിജോ ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ലോക ഉറക്ക ദിനത്തിലാണ് ലിജോ ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റേതുള്‍പ്പെടെയുള്ള പകലുറക്കമാണ് ടീസറില്‍. മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട് ചിത്രത്തില്‍. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും