അനന്തപുരിയുടെ മണ്ണില്‍ ബംഗാള്‍ ടൈഗേര്‍സിനെ മെരുക്കി ഭോജ്പുരി

Published : Mar 05, 2023, 06:41 PM IST
അനന്തപുരിയുടെ മണ്ണില്‍ ബംഗാള്‍ ടൈഗേര്‍സിനെ മെരുക്കി ഭോജ്പുരി

Synopsis

 ക്യാപ്റ്റന്‍ മനോജ് തിവാരിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഭോജ്പുരി ടീമിന്‍റെ ബൌളിംഗ് കരുത്ത്. 

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പതിനൊന്നാം മത്സരത്തില്‍ ബംഗാള്‍ ടൈഗേര്‍സിനെ പരാജയപ്പെടുത്തി ഭോജ്പുരി ദബാംഗ്സ്.  വിക്കറ്റിനാണ് ഭോജ്പുരി ടീം ബംഗാളിനെ പരാജയപ്പെടുത്തിയത്. ടോസ് ലഭിച്ച ഭോജ്പുരി ടീം ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മനോജ് തിവാരിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഭോജ്പുരി ടീമിന്‍റെ ബൌളിംഗ് കരുത്ത്. 

ആദ്യ സ്പെല്ലില്‍ ബംഗാള്‍ 9.5 ഓവറില്‍ 59 റണ്‍സിന് ഓള്‍ഔട്ടായി. 13 പന്തില്‍ 17 റണ്‍സ് നേടിയ ജാമി മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്നത്. രണ്ടാം സ്ഥാനത്ത് എക്സ്ട്രസാണ്. 11 എക്സ്ട്ര റണ്‍സ് ഭോജ്പുരി ടീം വഴിങ്ങി. വിക്രാന്ത് സിംഗും, ആദിത്യ ഓജയും 3 വിക്കറ്റ് വീതം നേടി. 

തുടര്‍ന്ന് ആദ്യ ഇന്നിംഗ്സിന് ഇറങ്ങിയ ഭോജ്പുരി ടീം പത്ത് ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. ഓപ്പണിംഗ് ഇറങ്ങിയ പ്രവീഷ് യാദവ് 25 പന്തില്‍ 57 റണ്‍സ് നേടി. ഇതില്‍ നാല് ഫോറും, 5 സിക്സും ഉള്‍പ്പെടുന്നു. ആദിത്യ ഓജ 14 പന്തില്‍ 30 റണ്‍സ് നേടി. സാന്‍റിയും ജാമിയും ബംഗാളിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. 

തുടര്‍ന്ന് വീണ്ടും 57 റണ്‍സ് വഴങ്ങിയ ബംഗാള്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങി. ജിഷുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ ബലത്തില്‍ 10 ഓവറില്‍ 105 റണ്‍സാണ് ബംഗാള്‍ എടുത്തത്. ജിഷു 30 പന്തില്‍ 68 റണ്‍സ് നേടി. 7 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 2 വിക്കറ്റ് നഷ്ടത്തിലായിരുന്നു ബംഗാളിന്‍റെ രണ്ടാം ഇന്നിംഗ്സ്. 

തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഭോജ്പുരിക്ക് 60 പന്തില്‍ 48 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. 22  പന്തുകള്‍ ബാക്കി നില്‍ക്കെ ഇത് 5 വിക്കറ്റ് നഷ്ടത്തില്‍ ഭോജ്പുരി ടീം മറികടന്നു. അഗ്സര്‍ ഖാന്‍ ഭോജ്പുരിക്കായി 19 പന്തില്‍ 29 റണ്‍സ് നേടി. ഈ മത്സരത്തോടെ മൂന്ന് കളിയില്‍ നിന്ന് മൂന്ന് വിജയവുമായി ഭോജ്പുരി ടീം പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി. 

ചെന്നൈക്ക് വീണ്ടും തോല്‍വി; ആറ് വിക്കറ്റ് ജയവുമായി കര്‍ണാടക ബുള്‍ഡോസേഴ്സ്

'താരങ്ങള്‍ തിരക്കിലാണ്, തിരുവനന്തപുരത്ത് പ്രതീക്ഷ', കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറയുന്നു

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്