'രേഖ അത്ര ക്ലീന്‍ അല്ല': സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് യുഎ; റിലീസ് തീയതിയായി

Published : Feb 08, 2023, 10:48 AM IST
'രേഖ അത്ര ക്ലീന്‍ അല്ല': സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് യുഎ; റിലീസ് തീയതിയായി

Synopsis

തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

കൊച്ചി: വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം രേഖയുടെ സെന്‍സര്‍ കഴിഞ്ഞു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയിരുന്നു പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥാഗതിയില്‍ ഏറെ പ്രകടന സാധ്യതയുള്ള വേഷമാണ് വിന്‍സിക്ക് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

അവര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ടെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 10 ന് ആണ് റിലീസ്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ, അസ്സോസിയേറ്റ് നിർമ്മാതാക്കൾ തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ബിജിഎം അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് അനന്ദു അജിത്, പിആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ.

ലിയോയില്‍ നിന്നും തൃഷ പുറത്ത്?; കാട്ടുതീപോലെ പടര്‍ന്ന വാര്‍ത്തയില്‍ വിശദീകരണവുമായി തൃഷയുടെ അമ്മ

റേറ്റിംഗ് എല്ലാം ഫേക്ക് ആണ്, 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്: നിര്‍മ്മാതാവ് വിജയ് ബാബു
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്