"ചെറിയതോതില്‍ വിവാദം ഉണ്ടാക്കിയേക്കാം": അക്ഷയ് കുമാറിന്‍റെ ഓ മൈ ഗോഡ് 2 സെന്‍സറിംഗ് വൈകുന്നു

Published : Jul 25, 2023, 09:20 PM IST
"ചെറിയതോതില്‍ വിവാദം ഉണ്ടാക്കിയേക്കാം": അക്ഷയ് കുമാറിന്‍റെ  ഓ മൈ ഗോഡ് 2 സെന്‍സറിംഗ് വൈകുന്നു

Synopsis

സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ തീരുമാനിച്ചത്. 

ദില്ലി: അക്ഷയ് കുമാർ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രമാണ് ഓ മൈ ഗോഡ് 2.  ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ജൂലൈ ആദ്യം ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുന്നില്‍ സെന്‍സറിംഗിനായി നല്‍കിയിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ "ചെറിയതോതില്‍ വിവാദം ഉണ്ടാക്കിയേക്കാം" എന്ന കാരണത്താല്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വൈകുന്നുവെന്നാണ് പുതിയ വിവരം. 

ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തത് പ്രകാരം അടുത്ത 2 ദിവസത്തിനുള്ളിൽ സെൻസർ ബോർഡിൽ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ട്.  ഇപ്പോള്‍ തന്നെ സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ 20 ദിവത്തില്‍ താഴെയെ പ്രമോഷന് ലഭിക്കൂ എന്നാണ് വിവരം.  ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ കാര്യത്തിൽ റിവ്യൂ കമ്മിറ്റി തീരുമാനത്തിന് ശേഷമായിരിക്കും സിബിഎഫ്‌സി അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ട്.

ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. 

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. ആദിപുരുഷ്, ഓപ്പണ്‍ഹെയ്മര്‍ എന്നീ സിനിമകളുടെ കാര്യത്തില്‍  സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ ഓ മൈ ഗോഡ് 2  സിനിമയുടെ സെന്‍സറിംഗില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട് സെന്‍സര്‍ ബോര്‍ഡ് എന്നാണ് വിവരം.  

ആദിപുരുഷ് പാഠമായി; ഓ മൈ ഗോഡ് 2 സെന്‍സറിംഗില്‍ കൂടുതല്‍ കരുതലില്‍ സെന്‍സര്‍ ബോര്‍ഡ്.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ