2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന ചിത്രം.

ദില്ലി: ആദിപുരുഷ് സിനിമ സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ഓ മൈ ഗോഡ് 2 സിനിമയുടെ സെന്‍സറിംഗില്‍ അതീവ ശ്രദ്ധ ചെലുത്തി സെന്‍സര്‍ ബോര്‍ഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ഓ മൈ ഗോഡ് 2 ലെ സംഭാഷണങ്ങളും രംഗങ്ങളും പരിശോധിക്കുന്നതിനായി റിവ്യൂ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. 

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന ചിത്രം. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം മാത്രമായിരിക്കും അന്തിമ സെന്‍സറിംഗ് നടക്കൂ. 

ഓ മൈ ഗോഡ് 2 സിനിമയിലെ ഏതെല്ലാം സീനുകളും സംഭാഷണങ്ങളുമാണ് സിബിഎഫ്‌സിയെ ആശങ്കയിലാക്കിയത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ കാര്യത്തിൽ റിവ്യൂ കമ്മിറ്റി തീരുമാനത്തിന് ശേഷമായിരിക്കും സിബിഎഫ്‌സി അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. 

'എല്ലാത്തിനും കാരണക്കാരി': ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും പ്രീതി സിന്‍റയ്ക്ക് മാപ്പില്ലെന്ന് സുചിത്ര

'മിഷന്‍ ഇംപോസിബിള്‍ 7' ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here