
മുംബൈ: ഷാരൂഖ് ഖാൻ ആരാധകർ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് നാളുകളായി ക്യാരക്ടർ ലുക്കുകൾ പുറത്തുവിടുകയാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നിരുന്നു. പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്നാണ് വിവരം.
ചിത്രം പ്രഖ്യാപിച്ചത് മുതൽ, ദളപതി വിജയിയുടെ അതിഥി വേഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ജവാന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. എന്നാൽ വിജയ് ജവാനില്‍ എത്തുന്നത് സംബന്ധിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നിരുന്നാലും, ജവാൻ ടീമിലെ ഒരു അംഗത്തിന്‍റെ വെളിപ്പെടുത്തല്‍ വച്ചുള്ള ഈ വാർത്ത സിനിമാപ്രേമികളെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്ട് സൂപ്പർ താരങ്ങളെയും ഒരു ഫ്രെയിമിൽ ഒരുമിച്ച് കാണുന്നത് ദക്ഷിണേന്ത്യന്‍, ബോളിവുഡ് പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും.
അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായ വിജയ് ജവാനില്‍ സൌജന്യമായാണ് അഭിനയിച്ചത് എന്നാണ് വിവരം. ഷാരൂഖ് ഖാനും, സംവിധായകന്‍ ആറ്റ്ലിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇത്. അതേ സമയം എന്താണ് വിജയ് ചെയ്യുന്ന റോള്‍ എന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭ്യമല്ലെങ്കിലും. ഒരു ആക്ഷന്‍ രംഗത്താണ് വിജയ് പ്രത്യക്ഷപ്പെടുന്നത് എന്ന് വിവരമുണ്ട്.
അതേ സമയം നേരത്തെ നയൻതാര, ഷാരൂഖ് എന്നിവരുടെ ജവാനിലെ ക്യാരക്ടർ ലുക്കുകളും പുറത്തുവന്നിരുന്നു. ഇവയെല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് തെന്നിന്ത്യൻ, ബോളിവുഡ് പ്രേക്ഷകർ ഏറ്റെടുത്തത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നത്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിൽ ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നയൻതാരയുടേയും ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതും ജവാനുണ്ട്.
യൂട്യൂബില്‍ പ്രേക്ഷക ശ്രദ്ധ നേടി ഹ്രസ്വചിത്രം കൊലോസ്യൻസ് 3:25
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News