
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ റിലീസിനായി ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഇന്ന് പ്രഖ്യാപിക്കും. റിലീസ് പ്രഖ്യാപനത്തിന് മുന്നോടിയായി ഇവര്‍ മൂവരും ഇന്നലെ ലൈവില്‍ എത്തി.
നെഹ്‍റു ട്രോഫിയിൽ വിജയിച്ചവർക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ ലൈവ് ആരംഭിച്ചത്. ഓണത്തിന് ഇറങ്ങുന്ന സിനിമകളെക്കുറിച്ച് സംസാരം വന്നതോടെ നമ്മുടെ പടം എപ്പോഴാണ് ഇറങ്ങുന്നതെന്നായി മൂവരുടേയും ചർച്ച. കഴിഞ്ഞ വർഷം ഇതേ സമയത്തായിരുന്നില്ലേ ഷൂട്ട് നടന്നതെന്ന് ആന്‍റണി ഓർമ്മിപ്പിച്ചു. കുറച്ചുകൂടി നന്നാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് എപ്പോൾ കാണുമ്പോഴും ടിനു പറയുന്നതെന്ന് ചാക്കോച്ചന്‍റെ പ്രതികരണം.
"പോസ്റ്ററും മോഷൻ പോസ്റ്ററും ടീസറുമൊക്കെ ഇറങ്ങിയപ്പോള്‍ ഓരോരുത്തരുടെ റെസ്പോൺസ് കേള്‍ക്കുമ്പോള്‍ ഭയങ്കര എക്സൈറ്റഡ് ആണ്. ഒരു റിലീസ് ഡേറ്റ് ഏകദേശം ഉറപ്പിച്ചതായാണ് ഇപ്പോള്‍ നിർമ്മാതാവ് വേണുചേട്ടൻ പറഞ്ഞിരിക്കുന്നത്. പക്ഷേ അത് ഇപ്പോള്‍ പറയുന്നില്ല. ഞായറാഴ്ച പുറത്തുവിടും", ചാക്കോച്ചന്‍ പറഞ്ഞു. അത് പറഞ്ഞത് നന്നായി. അല്ലെങ്കിൽ താൻ കേറി പറഞ്ഞേനെ എന്നായിരുന്നു അപ്പോള്‍ തമാശ രൂപേണ ആന്‍റണി കയറി പറഞ്ഞത്.
ചാവേറിൽ ആന്‍റണിക്ക് മാത്രം താടിയില്ല, ഇതുവരെ ആന്‍റണിയെ അങ്ങനെയൊരു അപ്പിയറൻസിൽ കണ്ടിട്ടില്ലെന്നും ചാക്കോച്ചൻ പറയുകയുണ്ടായി. നിങ്ങള്‍ ടിനുവിന്‍റെ കമ്പനി ആർടിസ്റ്റുകളാണല്ലോ എന്നും ചാക്കോച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഓഹോ പുള്ളി നമ്മളെ ട്രോളാൻ വേണ്ടി ലൈവിൽ വന്നേക്കുകയാണോ എന്നായിരുന്നു അപ്പോള്‍ അർജുനും ആന്‍റണിയും പ്രതികരിച്ചത്. സിനിമ ഇറങ്ങിയിട്ട് വേണം ആ ജീപ്പിൽ എങ്ങനെയാണ് നമ്മള്‍ ഇരുന്നതെന്ന് എല്ലാവരേയും കാണിക്കാനെന്നും ഷൂട്ട് കഴിഞ്ഞപ്പോൾ നമ്മളെല്ലാവരും ജീവനോടെയുണ്ടെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ആന്‍റണി അപ്പോൾ പറഞ്ഞു.
ഒരുപാട് പ്രതീക്ഷയുണ്ട്, ബിഗ് ബജറ്റ് ചിത്രമാണ്, തിയറ്റര്‍ എക്സ്പീരിയൻസ് ഉറപ്പാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും അധ്വാനത്തിന്‍റെ ഫലം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചാക്കോച്ചൻ പറഞ്ഞു.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
ALSO READ : ഒന്‍പത് മാസത്തിന് ശേഷം ഒടിടിയില്‍; 'വിവാഹ ആവാഹനം' സ്ട്രീമിംഗ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ