
രജനികാന്ത് ചിത്രം ജയിലര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്പോള്‍ അതില്‍ രജനിക്കൊപ്പം അഭിനയിച്ച മറ്റുള്ളവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. മലയാളികളെ സംബന്ധിച്ച് ചിത്രം ഇത്രയധികം ആഘോഷിക്കാനുള്ള കാരണം മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ വില്ലന്‍ റോളുമാണ്. സമീപകാലത്ത് മോഹന്‍ലാലിനെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ജയിലര്‍. ബിഗ് ബോസ് മുന്‍ സീസണില്‍ അടക്കം മോഹന്‍ലാലിന്‍റെ സ്റ്റൈലിസ്റ്റ് ആയിരുന്ന ജിഷാദ് ഷംസുദ്ദീന്‍ ആണ് ജയിലറിലെ കഥാപാത്രമായി മോഹന്‍ലാലിനെ അണിയിച്ചൊരുക്കിയത്. ഈ കഥാപാത്രത്തിനുവേണ്ടി ജയിലര്‍ ടീം നല്‍കിയ റെഫറന്‍സിനെക്കുറിച്ചും സ്ക്രീനില്‍ കാണുന്ന രൂപത്തിലേക്ക് എത്തിയതിനെക്കുറിച്ചും ജിഷാദ് പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷാദ് ഇതേക്കുറിച്ച് സംസാരിക്കുന്നത്.
"ലാല്‍ സാറിന്‍റെ സുഹൃത്ത് സനല്‍ സാര്‍ ആണ് ജയിലറിന്‍റെ കാര്യം പറഞ്ഞ് ആദ്യം വിളിക്കുന്നത്. ലാല്‍ സാര്‍ ആ സമയം റാമിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ട് മൊറോക്കോയില്‍ ആയിരുന്നു. അന്ന് വൈകുന്നേരമായപ്പോള്‍ ലാല്‍ സാറിന്‍റെ മെസേജും വന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍, ഗ്യാങ്സ്റ്റര്‍ ലുക്ക് ആണ് വേണ്ടതെന്ന് പറഞ്ഞു. കുറച്ച് ലൌഡ് ആയിട്ടുള്ള സ്റ്റൈലിംഗ് ആണ് വേണ്ടതെന്നും അറിയിച്ചു. എന്നാല്‍ എത്രത്തോളം ലൌഡ് ആവാം എന്ന് എനിക്ക് ആദ്യം മനസിലായില്ല", ജിഷാദ് പറയുന്നു.
"ജയിലര്‍ ഡയറക്ഷന്‍ ടീമുമായി സംസാരിച്ചതിന് പിന്നാലെ അവര്‍ ഒരു മൂഡ് ബോര്‍ഡ് എനിക്ക് അയച്ചുതന്നു. അതില്‍ കുറച്ച് പ്രിന്‍റഡ് ഷര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്സസറീസിനെക്കുറിച്ച് ധാരണയും കിട്ടി. പ്രശസ്ത സിരീസ് നാര്‍കോസിലെ പാബ്ലോ എക്സോബാറിന്‍റെ ലുക്ക് ആണ് വേണ്ടതെന്ന് പറഞ്ഞു. പക്ഷേ പാബ്ലോ എസ്കോബാറിന്‍റെ പാത്രാവിഷ്കരണമാണ് കുറച്ചുകൂടി മാസ് ആയി എനിക്ക് തോന്നിയിരുന്നത്. അയാളുടെ വസ്ത്രധാരണത്തില്‍ സ്റ്റൈലിഷ് പരിപാടികള്‍ ഒന്നുമില്ലല്ലോ എന്നും ചിന്തിച്ചു. പക്ഷേ ലാല്‍ സാര്‍ പറഞ്ഞ വിശദീകരണങ്ങളില്‍ സില്‍ക്ക് ഷര്‍ട്ട്, സ്റ്റോണ്‍ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍, ഒരു ഡിസ്കോ മൂഡ് എന്നൊക്കെ പറഞ്ഞിരുന്നു. ഇത് തമ്മില്‍ ചേര്‍ച്ചക്കുറവ് തോന്നിയതിനാല്‍ നെല്‍സണുമായി സംസാരിച്ചു. ഒരു ഐഡിയ തന്നിരിക്കുന്നു എന്നേയുള്ളൂവെന്നും ലിമിറ്റ് ഇല്ലാതെ വര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഒരു കളര്‍ പാലറ്റ് ഉണ്ട്, അത് ഫോളോ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെന്നേയുള്ളൂവെന്നും പറഞ്ഞു. എനിക്ക് വര്‍ക്ക് ചെയ്യാനുള്ള സ്പേസ് അതിലൂടെ കിട്ടി", ജലിലറിലെ 'മാത്യു'വിന്‍റെ സ്റ്റൈലിംഗിനെക്കുറിച്ച് ജിഷാദ് പറഞ്ഞുനിര്‍ത്തുന്നു.
ALSO READ : വെറും മൂന്ന് ദിനങ്ങള്‍, ആഗോള ബോക്സ് ഓഫീസില്‍ അടുത്ത നാഴികക്കല്ലും പിന്നിട്ട് ജയിലര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ