Chandra Lakshman- Tosh Christy marriage|നടി ചന്ദ്ര ലക്ഷ്‍മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

Web Desk   | Asianet News
Published : Nov 10, 2021, 02:36 PM ISTUpdated : Nov 10, 2021, 02:42 PM IST
Chandra Lakshman- Tosh Christy marriage|നടി ചന്ദ്ര ലക്ഷ്‍മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

Synopsis

'സ്വന്തം സുജാത' താരങ്ങളായ ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി.

ചന്ദ്ര ലക്ഷ്‍മണും (Chandra Lakshman) ടോഷ് ക്രിസ്റ്റിയും (Tosh Christy) വിവാഹിതരായി. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും. സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാര്‍ക്ക് ഇഷ്‍ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്‍ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്ര ലക്ഷ്‍മണ്‍ പറഞ്ഞിരുന്നു.

ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അഭിനയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളായിരുന്നു ഇരുവരുടേതും. പരമ്പരയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കള്‍. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.

മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലൻസെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചന്ദ്ര ലക്ഷ്‍മണ്‍ ചെയ്‍തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി