Veekam Movie|ധ്യാൻ ശ്രീനിവാസൻ ചിത്രം 'വീകം', ചിത്രീകരണം പൂർത്തിയായി

Web Desk   | Asianet News
Published : Nov 10, 2021, 01:26 PM IST
Veekam Movie|ധ്യാൻ ശ്രീനിവാസൻ ചിത്രം 'വീകം',  ചിത്രീകരണം പൂർത്തിയായി

Synopsis

ധ്യാൻ നായകനാകുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.

ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan ചിത്രം വീകം (Veekam) ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്. സാഗര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധ്യാൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയായി.

കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകർ, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‍കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: ബിജു അഗസ്റ്റിന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി.

പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ്: ഹരീഷ് മോഹൻ. കലാസംവിധാനം: പ്രദീപ് എം വി, മേക്കപ്പ്: അമല്‍ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്. വീകം എന്ന ചിത്രത്തിന്റെ പിആര്‍ഒ പി ശിവപ്രസാദ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി