Latest Videos

മുത്തപ്പൻ വെള്ളാട്ടത്തോടെ ശ്രീ മുത്തപ്പൻ സിനിമയുടെ ഓഡിയോ ലോഞ്ച്

By Web TeamFirst Published May 8, 2024, 12:16 PM IST
Highlights

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചന്ദ്രൻ നരിക്കോടാണ്.

ആചാരത്തനിമയില്‍ ശ്രീ മുത്തപ്പൻ വെള്ളാട്ടത്തോടെ സിനിമയുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത് വ്യത്യസ്‍തമായി. ശ്രീ മുത്തപ്പൻ എന്ന സിനിമയുടെ സംവിധാനം ചന്ദ്രൻ നരിക്കോടാണ്. ശ്രീ മുത്തപ്പന്റെ സാന്നിദ്ധ്യത്തില്‍ സംഗീത സംവിധായകൻ രമേശ് നാരായണൻ ഓഡിയോ പുറത്തിറക്കിയത്. സിനിമയില്‍ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടൻ ടീസര്‍ പുറത്തിറക്കി.

മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും മലകയറ്റത്തോടെയുമായിരുന്നു സിനിമയുടെ ഓഡിയോ. ആചാരവിധി പ്രകാരം മുത്തപ്പൻ വെള്ളാട്ടത്തോടെ സിനിമയുടെ ഓഡിയോ ലോഞ്ച് നിര്‍വഹിക്കുന്നത് ഇങ്ങനെ ആദ്യമായിട്ട് ആണ്. ജോയ് മാത്യു, അശോകൻ, അനുമോള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍  സച്ചു അനീഷ്, ഷെഫ് നളൻ, കോക്കാടാൻ നാരായണൻ,വിനോദ് മൊത്തങ്ങ,കൃഷ്‍ണൻ നമ്പ്യാർ, രാജേഷ് വടക്കാഞ്ചേരി,ഉ ഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവ് എന്നിവരും ഭാഗമാകുന്നു. ഛായാഗ്രഹണം റെജി ജോസഫാണ്. ബിജു കെ ചുഴലിക്കൊപ്പം സംഭാഷണവും തിരക്കഥയും മുയ്യം രാജനും ചേർന്നാണ് ഒരുക്കുന്നത്.

സച്ചു അനീഷ് ചിത്രം നിര്‍മിക്കുന്നു. പ്രതിഥി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.  പി പി ബാലകൃഷ്‍ണ പെരുവണ്ണാന്‍ തിരക്കഥാ ഗവേഷണം നിര്‍വഹിക്കുന്തന്. പ്രൊജക്ട് ഡിസൈനർ ധീരജ് ബാല. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് വിനോദ് കുമാര്‍ പി വി.

ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് സിനിമ. കണ്ണൂരിലെ പറശ്ശിനിക്കടവിലും,നണിച്ചേരിയിലുമായിട്ട് ചിത്രീകരിക്കുന്ന സിനിമയുടെ ആര്‍ട്ട് മധു വെള്ളാവ്, മേക്കപ്പ് പീയൂഷ് പുരുഷു, സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, പിആർഒ എ എസ് ദിനേശ് എന്നിവരാണ്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Read More: തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!