'ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു'; കാവി കളറിൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് ചന്തു, പേളിയെ ട്രോളിയതല്ലേ എന്ന് കമന്റ്

Published : Jul 25, 2026, 10:00 PM IST
Chandu Salimkumar, Pearle Maaney

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നയിച്ച രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാന്റെ രാജി സമരക്കാരുടെ മുഖ്യ ആവശ്യമായിരുന്നു.

സിജെപി പ്രക്ഷോപത്തിന് പിന്നാലെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി യുവജനങ്ങൾ ആഘോഷിക്കുകയാണ്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെയും വിഭ്യാസനയത്തിനെതിരെയും വലിയ വിമർശനമായിരുന്നു പ്രതിഷേധത്തിലുടനീളം ഉയർന്നുവന്നത്. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം മലയാളത്തിൽ നിന്നും സോഷ്യൽ മീഡിയ താരം പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർത്ഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു. കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും താരത്തിന് വലിയ തിരിച്ചടിയായിരുന്നു.

വലിയ വിമർശനമാണ് താരത്തിനെതിരെ ഉയർന്നുവന്നത്. ഇപ്പോഴിതാ പേളിയെയെയും നടനും ബിജെപി നേതാവുവുമായ കൃഷണകുമാറിനെയും ട്രോളികൊണ്ട് നടൻ ചന്തു സലിംകുമാർ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാവുന്നത്. 'കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു, ശരിയാണോ ഗയ്സ്?' എന്നാണ് ചന്തു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്. കാശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് തടിമേൽ പ്രധാൻ രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദേശസ്നേഹം എന്നത് സര്‍ക്കാരിനെ അനുസരിക്കല്‍ അല്ല'; പ്രതികരണവുമായി മുരളി ഗോപി
'ഇനി എനിക്ക് നിങ്ങളോട് പറയാനുള്ളത് അതാണ്'; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ വിദ്യാര്‍ഥികളോട് രഞ്ജിനി ഹരിദാസ്