​ഗദയേന്തി ഉര്‍വ്വശി; 'ചാള്‍സ് എന്‍റര്‍പ്രൈസസ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

Published : Sep 09, 2022, 04:46 PM IST
​ഗദയേന്തി ഉര്‍വ്വശി; 'ചാള്‍സ് എന്‍റര്‍പ്രൈസസ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

Synopsis

ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ചാള്‍സ് എന്‍റര്‍പ്രൈസസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. കൌതുകമുണര്‍ത്തുന്ന കാസ്റ്റിംഗ് കോമ്പിനേഷന്‍ ആണ് ചിത്രത്തിന്‍റേത്. ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മണികണ്ഠൻ ആചാരി, സാലു റഹിം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം അച്ചു വിജയനും പ്രദീപ് മേനോനും ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്മണ്യന്‍ കെ വി, എഡിറ്റിംഗ് അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രഫി ഫസലുള്‍ ഹക്ക്, പരസ്യകല യെല്ലോടൂത്ത്സ്, പി ആർ ഒ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. 

ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. മോഹന്‍ലാല്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ ലുക്ക് അവതരിപ്പിച്ചത്. കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ആയിരുന്നു ചിത്രത്തിന്റേത്. മെട്രോ റെയില്‍ അടക്കം കടന്നുവരുന്ന നഗര പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഗണപതിയുടെ സ്കെച്ച് ആയിരുന്നു പോസ്റ്ററില്‍. അതേസമയം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നുണ്ട്. നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രം എന്ന സിനിമയാണ് അത്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : സ്‍ക്രീനില്‍ നിറയുന്ന നാടൻ തല്ല്, 'ഒരു തെക്കൻ തല്ല് കേസ്' റിവ്യൂ

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്