
റസ്‍ലിംഗ് ഷോ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനംപുറത്തുവിട്ടു. ചത്താ പച്ച എന്ന ടൈറ്റിലിൽത്തന്നെയാണ് പ്രൊമോ ഗാനം എത്തിയിരിക്കുന്നത്.ബോളിവുഡിലെ മാസ്‍മര സംഗീതത്തിന്റെ ശിൽപ്പികളായ ശങ്കർ ഇഹ്സാൻ ലോയ് ടീം ഒരുക്കിയ ഈ ഗാനം യുവതലമുറയെ ഏറെ ആകർഷിക്കും വിധത്തിൽ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പമുള്ള ഒരു ഗാനമാണിത്. ഇഷാൻ ഷൗക്കത്താണ് ഈ ഗാനരംഗത്തിൽ ലീഡുചെയ്യുന്നത്.
മാർക്കോയിലെ വിക്ടർ എന്ന കഥാപാത്രത്തെ അവിസ്‍മരണീയമാക്കിയ ഇഷാൻ ഷൗക്കത്ത് ഈ ചിത്രത്തിൽ ലിറ്റിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ ചിത്രത്തിലെ മൂന്നു പേരിലെ ഒരാളാണ് ഇഷാൻ ഷൗക്കത്തിന്റെ ലിറ്റിൽ എന്ന കഥാപാത്രംയ ചത്താ പച്ച എന്നു തുടങ്ങുന്ന ഈ ഗാനം ജനുവരി ഇരുപത്തിരണ്ടിന് പ്രദർശനത്തിനെ ത്തുന്നതിന്റെ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായിട്ടാണ് അണിയറ പ്രവർത്തകർ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്..നവമാധ്യമങ്ങളിൽ ഈ പ്രൊമോഷൻ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം തന്നെയാണ്. അർജുൻ അശോകനും, റോഷൻ മാത്യുവുമാണ് മൂന്നു പേരിലെ മറ്റു രണ്ടുപേർ. വൻ മുതൽ മുടക്കിൽ ഹ്യൂമർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിദ്ധ്യമുണ്ടാകുമന്നും സംസാരമുണ്ട്.
റീൽ വേൾഡ് എൻ്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്‍ണൻ, രമേഷ് എസ്. രാമകൃഷ്‍ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവരാണ്. ഈ ചിത്രം നിർമ്മിക്കുന്നത്. വിശാഖ് നായർ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്‍ണവ് ബിജു , കാർമൻ .എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്‍നിഖാൻ, ലക്ഷ്‍മി മേനോൻ, റാഫി,ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്‍ണവ് ബിജു ,മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്. സുമേഷ് രമേഷ് എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - വിനായക് ശശികുമാർ. പശ്ചാത്തല സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി -ജോമോൻ.ടി. ജോൺ,സുദീപ് ഇളമൺ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ. കലാസംവിധാനം - സുനിൽ ദാസ്. മേക്കപ്പ്- റോണക്സ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -അരീഷ് അസ് ലം , ജിബിൻ ജോൺ. സ്റ്റിൽസ് - അർജുൻ കല്ലിംഗൽ. പബ്ലിസിറ്റി ഡിസൈൻ -- യെല്ലോ ടൂത്ത് ' എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്. ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്. ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്. പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ' വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ