വീണ്ടും ഹിറ്റ് അടിക്കാന്‍ അര്‍ജുന്‍ അശോകന്‍; 'ചാവേര്‍' ക്യാരക്റ്റര്‍ ലുക്ക് എത്തി

Published : Aug 25, 2023, 01:10 PM IST
വീണ്ടും ഹിറ്റ് അടിക്കാന്‍ അര്‍ജുന്‍ അശോകന്‍; 'ചാവേര്‍' ക്യാരക്റ്റര്‍ ലുക്ക് എത്തി

Synopsis

ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ചാവേർ. ഉടൻ തന്നെ ചിത്രം തിയറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് അരുണിന്‍റെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.

ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ട‍ർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽമീഡിയയിൽ അടുത്തിടെ സജീവ ചർച്ചയായിരുന്നതാണ്.

സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന പുതിയ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടുകയാണ്. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍.

 

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജിന്‍റോ ജോർജ്ജ്, എഡിറ്റർ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, സംഘട്ടനം സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, വി എഫ് എക്സ് ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌ മക്ഗുഫിൻ, പിആർഒ ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : ഡീഗ്രേഡിംഗിനെ മറികടന്നോ 'കൊത്ത'? റിലീസ് ദിനത്തില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ