ലൊക്കേഷൻ ചിത്രങ്ങളുമായി 'ചെമ്പനീർപ്പൂവ്' താരങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Published : Feb 21, 2025, 08:56 AM IST
ലൊക്കേഷൻ ചിത്രങ്ങളുമായി 'ചെമ്പനീർപ്പൂവ്' താരങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Synopsis

കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്

ചെമ്പനീർപ്പൂവ് സീരീയലിൽ ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ അരുൺ ഒളിംപ്യൻ. സീരിയലിലെ നായിക റബേക്ക സന്തോഷും പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന അ‍ഞ്ജലി ഹരിയുമാണ് ചിത്രത്തിൽ അരുണിന് ഒപ്പമുള്ളത്. ''ഭയങ്കരികൾ.. ഒരാഗ്രഹം അത് അങ്ങ് നിറവേറ്റി. ഫോട്ടോസ് ക്രെഡിറ്റ് മൊത്തം അസിസ്റ്റൻസിന്'', എന്ന ക്യാപ്ഷനോടെയാണ് അരുൺ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അരുൺ ലൊക്കേഷൻ ചിത്രങ്ങളും സീരിയൽ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

അധികം വൈകാതെ അരുൺ പങ്കുവെച്ച ചിത്രങ്ങൾ സീരിയൽ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ''കൊച്ചുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെക്കൊണ്ട് പറ്റുവാണേൽ അതങ്ങ് സാധിച്ചുകൊടുത്തേക്കണം'', എന്നാണ് ചിത്രത്തിനു താഴെ ഒരാളുടെ കമന്റ്. സച്ചിയെ 'മസിൽമാൻ' എന്നും 'മസിലളിയൻ' എന്നും വിശേഷിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം.  ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമയിലേക്കും വിളിയെത്തി. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

 

കഴിഞ്ഞ വർഷം ജനുവരി മുതൽ ഏഷ്യാനെറ്റിൽ പ്രദർശിപ്പിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ചെമ്പനീർ പൂവ്. ഗോമതി പ്രിയ ആണ് സീരിയലിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നീട് ഗോമതിക്കു പകരക്കാരിയായി റെബേക്ക സന്തോഷ് എത്തുകയായിരുന്നു.  ഒരു പാവപ്പെട്ട കുടുംബത്തിലെ മൂത്ത മകളായ രേവതിയുടെയും മദ്യപാനിയായ സച്ചിയുടെയും അപ്രതീക്ഷിത വിവാഹമാണ് ഈ പരമ്പരയുടെ കേന്ദ്രബിന്ദു. ഇവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ALSO READ : 'ലീച്ച്' മാര്‍ച്ച് 7 ന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍