ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിര്‍മ്മാണം
പുതുമുഖം അനൂപ് രത്നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലീച്ച് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും. മാർച്ച് 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി, സുനീത് പാറയിൽ, സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ, ഛായാഗ്രഹണം അരുൺ ടി ശശി, സംഗീതം കിരൺ ജോസ് എഡിറ്റർ ആൽവിൻ ടോമി, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, ആർട്ട് രാജീവ് കോവിലകം, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന, ഗായകർ ഹരിചരൻ, കീർത്തന സ്മിത, കൊറിയോഗ്രാഫി ഷെരീഫ് മാസ്റ്റർ, ഷിബു, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റ്യൂമർ അശോകൻ ആലപ്പുഴ, ആക്ഷൻ ഡേഞ്ചർ മണി, പ്രൊഡക്ഷൻ കൺട്രോളർ ജോളി ഡേവിസൺ സി ജി, ശക്തി ശരവണൻ, മിക്സിംഗ് സപ്ത സ്റ്റുഡിയോ, ബിസിനസ് കൺസൾട്ടന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷിജിൻ ലാൽ എസ് എസ്, സ്റ്റിൽസ് അനിൽ വന്ദന, പോസ്റ്റർ ഡിസൈൻ സ്കൗട്ട് ഡിസൈൻ, എസ് എഫ് സി ആഡ്സ് മാർച്ച് 7 ന് ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായി തിയറ്ററിൽ എത്തിക്കും. പി ആർ ഒ- എം കെ ഷെജിൻ.
ALSO READ : പുതുമുഖങ്ങള്‍ ഒരുമിക്കുന്ന റൊമാന്‍റിക് കോമഡി; ചിത്രീകരണം മാര്‍ച്ച് 1 ന്
