
ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'തമിള്‍ കുടിമകൻ'. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനം. എസക്കി കാര്‍വര്‍ണനാണ് തിരക്കഥ എഴുതിയിരിക്കുന്നതും. 'തമിള്‍ കുടിമകൻ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്
ജാതിരാഷ്‍ട്രീയമാണ് 'തമിഴ് കുടിമകൻ' സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീപ്രിയങ്ക, എസ് എ ചന്ദ്രശേഖര്‍, ദീപ്ഷിഖയ്‍ക്കൊപ്പം ചിത്രത്തില്‍ വേല രാമമൂര്‍ത്തിയും വേഷമിടുന്നു. രാജേഷ് യാദവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ കല വീര സമറും നൃത്തം ദിനേശും ആക്ഷൻ ശക്തി ശരവണനും സൗണ്ട് ഡിസൈനര്‍ എ എസ് ലക്ഷ്‍മി നാരായണനും ഡിസൈനര്‍ ദിനേശ് അശോകും പിആര്‍ഒ നിഖില്‍ മുരുഗൻ എന്നിവരുമാണ്.
'ആനന്ദം വിളയാട് വീടെ'ന്ന ചിത്രമാണ് ഒടുവില്‍ ചേരന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. നന്ദ പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. നന്ദൻ പെരിയസാമിയാണ് തിരക്കഥ എഴുതിയതും. ഗൗതം കാര്‍ത്തിക്കും ശിവാത്‍മിക രാജശേഖറിനുമൊപ്പം ചിത്രത്തില്‍ ശരവണനും വേഷമിട്ടു.
'മുത്തുപാണ്ഡി' എന്ന കഥാപാത്രം ആയിട്ടായിരുന്നു ചിത്രത്തില്‍ ചേരൻ വേഷമിട്ടത്. ഗൗതം കാര്‍ത്തിക് 'ശക്തിവേല്‍' ആയപ്പോള്‍ ചിത്രത്തില്‍ ശിവാത്മകി രാജശേഖര്‍ 'വിജി'യായും ശരവണൻ 'കാശി'യായും വേഷമിട്ട് ശ്രദ്ധായകര്‍ഷിച്ചു. 'ആനന്ദം വിളയാട് വീട്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ഭാലഭരണിയാണ്. സിദ്ധു കുമാറായിരുന്നു സംഗീത സംവിധാനം. പി രംഗനാഥനാണ് ചിത്രത്തിന്റെ നിര്‍മാണം. ചേരനൊപ്പം വിഘ്‍നേഷ് ഡാനിയേല്‍ ബാലാജി, രാജേന്ദ്രൻ, സൗന്ദരാജ, സ്‍നേഹൻ, സുജാത ശിവകുമാര്‍, ശ്രീ പ്രിയങ്ക, നമോ നാരായണ, മൗനിക തുടങ്ങി നിരവധി താരങ്ങളും വേഷമിട്ടിരുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിനായി പാടിയ ഗാനം ഹിറ്റായി മാറിയിരുന്നു.
Read More: 'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക