
ജാനേമൻ എന്ന ആദ്യ സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് ചിദംബരം. രണ്ടാമത്തെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സ് അന്നത്തെ ഇൻഡസ്‍ട്രി ഹിറ്റായി. ബാലൻ എന്ന സിനിമയാണ് ചിദംബരത്തിന്റേതായി ഇനി റീലീസാകാനുള്ളത്. ചിദംബരത്തിന്റെ അടുത്ത ചിത്രത്തില്‍ മോഹൻലാലായിരിക്കും നായകനാകുകയെന്ന വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാളാണ് മോഹൻലാല്‍ ചിത്രത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. ബാലൻ പൂര്‍ത്തിയായി, അടുത്ത ചിത്രത്തിലേക്ക് എന്നാണ് സതീഷ് പൊതുവാള്‍ എഴുതിയിരിക്കുന്നത്. മോഹൻലാല്‍ ചിദംബരം സിനിമ വരുന്നു, ഷൈജു ഖാലിദ് ക്യാമറ, ഷൂട്ട് ഒക്ടോബറില്‍ എന്ന് എഴുതിയ കാര്‍ഡും സതീഷ് പൊതുവാള്‍ പങ്കുവെച്ചിട്ടുണ്ട്.
ചിദംബരത്തിന്റെ ബാലനെ കുറിച്ച്
മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ബാലൻ ജൂൺ 19 ന് പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ