'ആ തിരിച്ചറിവാണ് വഴിത്തിരിവായത്'; വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി ചിലങ്ക

Published : Apr 01, 2026, 03:25 PM IST
Chilanka

Synopsis

''എന്തു പ്രശ്‌നം വന്നാലും കഷ്ടപ്പാട് വന്നാലും വിഷയമല്ല, ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും.''

ടിവി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചിലങ്ക എസ് ദീപു. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ചിലങ്ക പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.

''ഞങ്ങള്‍ ഒന്നിച്ചൊരു ജീവിതം ആരംഭിച്ചിട്ട് ഏഴ് വര്‍ഷമാവുന്നു. ഞങ്ങളെ സംബന്ധിച്ച് ഈ ഏഴ് വര്‍ഷം എന്നത് ചെറിയൊരു കാലയളവല്ല. സത്യസന്ധമായി പറഞ്ഞാല്‍, ഈ ഒരു ബന്ധം വിവാഹ മോചനത്തിലേക്ക് എത്താന്‍ ആയിരം കാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രണ്ട് പേരും വളരെ കഷ്ടപ്പെട്ട് പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചു, പരസ്പരം ക്ഷമ പറയാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേയുള്ളൂ എന്ന സത്യം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ മനസിലാക്കി. ആ ഒരു തിരിച്ചറിവ് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ല്. എല്ലാ ബന്ധങ്ങള്‍ക്കും ഒരു സമയം ആവശ്യമാണ്. സത്യത്തില്‍ ആ സമയമാണ് ഞങ്ങള്‍ പരസ്പരം നല്‍കിയത്.

എന്തു പ്രശ്‌നം വന്നാലും കഷ്ടപ്പാട് വന്നാലും വിഷയമല്ല, ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. ഞങ്ങള്‍ പരസ്പരം കൈത്താങ്ങായി, ഒരുമിച്ച് കരഞ്ഞു, ഒരുമിച്ച് സന്തോഷങ്ങള്‍ പങ്കുവച്ചു. ഈ ഒരു യാത്രയില്‍ ദൈവത്തിന്റെ മുഖംമൂടി ധരിച്ചവരെയും ഞങ്ങള്‍ കണ്ടു, കള്ളത്തരം കാണിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയാന്‍ സാധിച്ചു, പണത്തിന് വേണ്ടി മാത്രം ഞങ്ങളെ സ്‌നേഹിച്ച കുടുംബാംഗങ്ങൾ പോലുമുണ്ട്. കൂടെ നിന്നവര്‍ പിന്നില്‍ നിന്ന് കുത്തിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഞങ്ങള്‍ പഠിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മനോഹരമായ ജീവിതം നല്‍കിയതിന് ദൈവത്തിന് നന്ദി. എന്നും നമ്മള്‍ ഇതുപോലെ ഒരുമിച്ച് നില്‍ക്കും, ഇതേ സന്തോഷത്തോടെ... ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍....‍'', ചിലങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കൊരു കംപാനിയനുണ്ട്, പക്ഷേ, വിവാഹം കഴിക്കണമെന്നു തോന്നിയിട്ടില്ല'; തുറന്നുപറഞ്ഞ് കൃഷ്‍ണപ്രഭ
'സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്'; 6 മാസത്തിന് ശേഷം രാജേഷ് തിരുവനന്തപുരത്തേക്ക്