'മാസ്റ്ററിന്' പിന്നാലെ ചിമ്പുവിന്റെ 'ഈശ്വരനും' തിയറ്ററിലേക്ക്!

By Web TeamFirst Published Dec 30, 2020, 2:13 PM IST
Highlights

ചിമ്പു നായകനാകുന്ന 'ഈശ്വരനും' തിയറ്റര്‍ റിലീസ് തന്നെ.

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് ഈശ്വരൻ. സുശീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഈശ്വരൻ എന്ന ചിത്രവും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത. ഇതുവരെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിജയ്‍യുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററില്‍ എത്തും എന്നുതന്നെയാണ് വാര്‍ത്ത.

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് തിയറ്ററിലെത്തും. ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ആയി സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരനും' പൊങ്കല്‍ റിലീസ് ആയി തിയറ്ററില്‍ എത്തുമെന്നാണ് വാര്‍ത്ത. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഈശ്വരൻ'. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും 'മാസ്റ്ററും' 'ഈശ്വരനുമൊക്കെ' തിയറ്ററില്‍ തന്നെയാകും എത്തുക.

ചിമ്പുവിന്റെ തിരിച്ചുവരവാകും 'ഈശ്വരൻ' എന്ന സിനിമ എന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക.

click me!