‘പ്രിയപ്പെട്ട ലാലിന്റെ മകന്‍‘; ഹൃദയം ടീമിന് ആശംസകളുമായി ചിരഞ്ജീവി

Published : Apr 18, 2021, 03:34 PM ISTUpdated : Apr 18, 2021, 03:55 PM IST
‘പ്രിയപ്പെട്ട ലാലിന്റെ മകന്‍‘; ഹൃദയം ടീമിന് ആശംസകളുമായി ചിരഞ്ജീവി

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.   

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസകൾ. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

‘പ്രിയ സുഹൃത്ത് മോഹൻലാലിന്റെ മകൻ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും‘, എന്നാണ് ചിരഞ്ജീവി കുറിച്ചത്.  കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. 

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രവുമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കറുത്തച്ചനൂട്ടിന് പിന്നിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി ‘മായൻ ചാപ്റ്റർ 1’ ടീസർ; റിലീസ് ഡിസംബർ 3ന്
‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ