
മുംബൈ: നെറ്റ്ഫ്ലിക്സില്‍ റിലീസായ വെബ് സീരിസ് 'സ്കൂപ്പ്' നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നല്‍കണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്കൂപ്പിന്‍റെ സംവിധായകന്‍ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിര്‍മ്മാതാക്കള്‍ക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്റെ മുൻകൂർ അനുമതിയില്ലാതെ 'തന്‍റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.
എന്നാല്‍ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ് സീരിസില്‍ ഛോട്ടാ രാജന്‍റെ പേരും ചിത്രവും നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് നിർദ്ദേശിക്കാമെന്ന് രാജന്‍റെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ കോടതി തയ്യാറായില്ല.
അതേ സമയം നെറ്റ്ഫ്ലിക്സിന് വേണ്ടി കോടതിയില്‍ ഹാജറായ അഭിഭാഷകന്‍ പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് സീരിസിന്‍റെ ഇതിവൃത്തം എന്നും. അതില്‍ ഛോട്ടരാജന്‍ പ്രതിയാണെന്നും വാദിച്ചു. എന്നാല്‍ കേസില്‍ ഛോട്ടാരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും കീഴ്ക്കോടതി ഉത്തരവ് പ്രകാരം പ്രതി കുറ്റവാളി ആയിരിക്കും എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് നെറ്റ്ഫ്ലിക്സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ജ്യോതിര്‍മയി ഡേ കൊലപാതകവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ കേസില്‍ കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡേയുടെ പേര് അടക്കം മാറ്റിയാണ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛോട്ടരാജന്‍റെ പേര് മാത്രമാണ് അദ്ദേഹത്തിന്‍റെതായി ഉപയോഗിച്ചതെന്ന് ഛോട്ടരാജന്‍റെ വക്കീല്‍ വാദിച്ചു. ഇതില്‍ രസകരമായി കോടതി 'ഛോട്ടാരാജന് ഒരു ഇരട്ടയുണ്ടെങ്കിലോ' എന്ന് ചോദിച്ചു. എന്നാല്‍ ഭാഗ്യക്കേട് എന്ന് പറയട്ടെ അത്തരം ഒരു ഇരട്ട സഹോദരന്‍ ഛോട്ട രാജന് ഇല്ലെന്ന് അയാളുടെ വക്കീല്‍ പറഞ്ഞു. കേസ് ജൂണ്‍ 7 പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
2011 ജൂണിലാണ് മുംബൈ ആധോലോകത്തെ സംബന്ധിച്ച് ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഛോട്ടാ രാജന്‍, മാധ്യമപ്രവര്‍ത്തക ജിഗ്ന വോറ ഉള്‍പ്പെടെ 11 പേര്‍ കേസില്‍ പ്രതികളായി. എന്നാല്‍ പിന്നീട് ഛോട്ടാരാജനെ അടക്കമുള്ളവരെ ശിക്ഷിക്കുകയും ജിഗ്ന വോറയെ വെറുതെ വിടുകയും ചെയ്തു. പിന്നീട് ഈ കേസിലെ അനുഭവങ്ങള്‍ ജിഗ്ന വോറ പുസ്തകമാക്കി. ഇതാണ് ഹൻസൽ മേത്ത 'സ്കൂപ്പ്' എന്ന പേരില്‍ സീരിസ് ആക്കിയത്. ഇന്ത്യന്‍ വെബ് സീരിസുകളില്‍ ശ്രദ്ധേയമായ സ്കാം 92 ഒരുക്കിയ വ്യക്തിയാണ് ഹൻസൽ മേത്ത.
നെറ്റ്ഫ്ലിക്സിനും പ്രൈമിനും വന്‍ അടിയോ; അടുത്ത വന്‍ ഡീല്‍ നടത്തി ജിയോ സിനിമ.!
ദന്ത ഡോക്ടറെ പ്രണയിച്ച രക്തരക്ഷസ്; വ്യത്യസ്ത പ്രണയകഥയുമായി നെറ്റ്ഫ്ലിക്സ് സീരിസ് - ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ