രാജമൗലിയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍: പുകഴ്‍ത്താൻ വാക്കുകള്‍ മതിവരാതെ ചിരഞ്‍ജീവി

Web Desk   | Asianet News
Published : Mar 25, 2020, 04:27 PM ISTUpdated : Mar 25, 2020, 04:29 PM IST
രാജമൗലിയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍: പുകഴ്‍ത്താൻ വാക്കുകള്‍ മതിവരാതെ ചിരഞ്‍ജീവി

Synopsis

രാജമൗലി സംവിധാനം ചെയ്യുന്ന  രൗദ്രം രണം രുധിരം എന്ന സിനിമയുടെ മോഷൻ പോസ്റ്റര്‍ കണ്ടതിനു ശേഷം അഭിപ്രായവുമായി ചിരഞ്‍ജീവി.

ബാഹുബലി എന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുധിരം എന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇന്ന് റിലീസ് ചെയ്‍തു. മോഷൻ പോസ്റ്ററിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്‍ജീവി.

ആര്‍ആര്‍ആര്‍ സിനിമയുടെ മോഷൻ പോസ്റ്റര്‍ കണ്ടു. കണ്ണിന് വിരുന്നും മികച്ച അനുഭവം തരുന്നതുമാണ് മോഷൻ പോസ്റ്റര്‍. ഒരേയൊരു രാജമൗലിയുടെ ഗംഭീര വര്‍ക്കാണ് ഇത്. ജൂനിയര്‍ എൻടിആറും രാംചരണും ഗംഭീരമാക്കി. ഇന്നത്തെ ദിവസം മനോഹരമാക്കുന്നതാണ് മോഷൻ പോസ്റ്റര്‍ എന്നും ചിരഞ്‍ജീവി പറയുന്നു. ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലി. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"ആ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണെന്ന് പറയുന്നത് ഒരു ബഹുമതി പോലെയാണ്": വിനായക് ശശികുമാർ
ആരും ചുവടുവെച്ചുപോകും! ശങ്കർ മഹാദേവൻ പാടിയ 'മാജിക് മഷ്റൂംസി'ലെ 'ഒന്നാം കുന്നിൻ മേലൊരുത്തി കണ്ണാലേറാണേ...' എന്ന ഗാനം പുറത്ത്