ബിസിനസ്സ് ആരംഭിക്കുന്ന നാല് യുവാക്കൾ അപ്രതീക്ഷിതമായി ഒരു കെണിയിൽ അകപ്പെടുന്നതാണ് ഈ ഹ്യൂമർ റൊമാന്‍റിക് ത്രില്ലറിന്‍റെ പ്രമേയം.
പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബർ പതിനെട്ട് ബുധനാഴ്ച്ച കോഴിക്കോട് മുക്കത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സിദ്ദിഖി സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി ഷോർട്ട് ഫിലിമുകളിലൂടെയും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭൻ്റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.
കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ നാല് യുവാക്കളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവർ സ്വയംതൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നതോടെ അരങ്ങേറുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ കെണിയുമാണ് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ധിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്‌ണ പ്രസാ.ദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അമൃതവർഷിണി നന്ദിനി എസ് ചെറിയാൻ എന്നിവരാണ് നായികമാർ,
ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാല് ഗാനങ്ങളുണ്ട്. സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം ബിജിബാല്‍, ഛായാഗ്രഹണം പ്രമോദ് കെ പിള്ള, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം ശ്രീകുമാർ ആലപ്പുഴ, മേക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യൂം ഡിസൈൻ കുക്കു ജീവൻ, ആക്ഷൻ ബില്ല ജഗൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് അരുൺലാൽ, എ എൽ അജിത് കുമാർ, ഫിനാൻസ് കൺട്രോളർ പ്രശാന്ത് ചന്ദ്രപ്പ, സ്റ്റിൽസ് അജീഷ് അൻ്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജബ്ബാർ മതിലകം, പ്രൊഡക്‌ഷൻ ഡിസൈൻ ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ മാനേജർ പ്രസാദ് മുണ്ടേല, പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, പിആര്‍ഒ വാഴൂർ ജോസ്.











