ചിരഞ്ജീവിയ്ക്ക് ഒപ്പം അനശ്വര രാജനും; ശ്രദ്ധനേടി ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ

Published : Aug 22, 2026, 04:22 PM IST
Chiranjeevi

Synopsis

ചിരഞ്ജീവിയുടെ 158-ാമത് ചിത്രത്തിന് 'കാക്ക' എന്ന് പേരിട്ടു. ബോബി കൊള്ളി സംവിധാനം ചെയ്യുന്ന സിനിമയിൽ അനശ്വര രാജനും പ്രധാന വേഷത്തിലുണ്ട്. ചിരഞ്ജീവിയുടെ 70-ാം ജന്മദിനത്തിൽ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറക്കി.

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരായി. 'കാക്ക' (Kaaka) എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം അദ്ദേഹത്തിന്റെ 70-ാം ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിരഞ്ജീവിയുടെ കരിയറിലെ 158-ാമത് ചിത്രം കൂടിയാണ് കാക്ക. ബോബി കൊള്ളി ആണ് സംവിധാനം. ചിരഞ്ജീവിയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. നിവേദ പെതുരാജ്, സുനിൽ, ശ്രീനു എന്നിവരും ചിത്രത്തിലുണ്ട്.

'കാക്ക' 2027 ജനുവരി 13-ന് മകരസംക്രാന്തി ഉത്സവക്കാലത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് നിർമാണം. ചിത്രത്തിൽ അക്വാ ഇൻഡസ്ട്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കെ. സത്യം എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകൾ താരത്തിന് ചിത്രത്തിന് ഉണ്ടാകുമെന്നും ഫസ്റ്റ് ​ഗ്ലിംപ്സ് വ്യക്തമായ സൂചന നൽകുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയാണ്. ആന്റണി എൽ. റൂബൻ എന്നിവരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. കോന വെങ്കട്ട്, കെ. ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്‌ലൂരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രം രാം ചരണും ചിരഞ്ജീവിയും സ്വന്തമാക്കിയിരുന്നു. ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും ചെയ്ത "മന ശങ്കര വര പ്രസാദ് ഗാരു" എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചരിത്രം കുറിച്ചത്. മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ മകൻ മെഗാ പവർ സ്റ്റാർ രാം ചരൺ ഈ വിജയം കൂടുതൽ വലിപ്പമുള്ളതാക്കി.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ "പെദ്ധി", മന ശങ്കര വര പ്രസാദ് ഗാരുവിൻ്റെ ഫൈനൽ ആഗോള കളക്ഷനെ മറികടന്ന് 2026 ലെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി മാറി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു ദിവസം നിനക്കെല്ലാം മനസിലാകും'; കുഞ്ഞനിയന് പിറന്നാളാശംസകളുമായി കിച്ചു
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ' യുട്യൂബില്‍ റിലീസ് ആയി