
രേണു സുധിയുടെയും കൊല്ലം സുധിയുടെയും ഇളയ മകൻ റിതുലിന് പിറന്നാളാശംസകൾ നേർന്ന് സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ''പ്രിയപ്പെട്ട അനിയന് പിറന്നാൾ ആശംസകൾ.. എനിക്ക് ഇപ്പോൾ നിന്റെ അടുത്തേക്ക് വരാൻ പറ്റിയ സാഹചര്യത്തിലല്ല ഉള്ളത് എന്നറിയാം, എന്തുതന്നെയായാലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും. ഞാൻ ഇപ്പോൾ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് ഇപ്പോൾ മനസിലായെന്നു വരില്ല, എന്നാൽ ഒരു ദിവസം നിനക്കെല്ലാം മനസിലാകും. അതുവരെ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് മാത്രം അറിയുക. നമ്മൾ എത്ര അകലെയാണെങ്കിലും അല്ലെങ്കിൽ നമുക്കിടയിൽ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകൾ റിതപ്പാ'', എന്നാണ് റിതുലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കിച്ചു കുറിച്ചത്.
രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ ഒരു വശത്ത് നടക്കുന്നതിനിടെയാണ് ഒന്നും വിട്ടുപറയാതെയുള്ള കിച്ചുവിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. നടി ബീന ആന്റണി അടക്കമുള്ളവർ കിച്ചുവിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''റിതുക്കുട്ടന് ഒരായിരം പിറന്നാൾ ആസംസകൾ.. ചേട്ടന്റെ പ്രിയപ്പെട്ട കുഞ്ഞനെ ദൈവം ആവോളം അനുഗ്രഹിക്കട്ടെ'', എന്നാണ് ബീന ആന്റണിയുടെ കമന്റ്.
റിതുലിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് രേണു സുധിയും പോസ്റ്റ് പങ്കുവെച്ചിരുന്നു. ''ഹാപ്പി ബര്‍ത്ത്‌ഡേ അമ്മേടെ പൊന്നെ... റിതപ്പന്‍... അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ ഉമ്മാ...'' എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.കുഞ്ഞ് റിതുലിന്റെ ചെറുപ്പത്തിലെ തന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ