Latest Videos

ഇതാണ് വിക്രത്തിന്‍റെ അടുത്ത സിനിമ; ടൈറ്റില്‍ പ്രഖ്യാപനം നാളെ

By Web TeamFirst Published Oct 22, 2022, 8:37 PM IST
Highlights

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്!

സോളോ ഹീറോ ചിത്രം അല്ലെങ്കിലും വിക്രത്തിന് സമീപകാല കരിയറില്‍ ഏറ്റവും നേട്ടമുണ്ടാക്കിക്കൊടുത്ത ചിത്രമാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്‍റെ വലിയ വിജയത്തില്‍ അദ്ദേഹത്തിന് കാര്യമായ ഒരു റോള്‍ ഉണ്ട് താനും. ഇപ്പോഴിതാ വിക്രം ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മറ്റൊരു ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന പ്രഖ്യാപനം നാളെ നടക്കും. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനമാണ് അത്. നാളെ രാത്രി എട്ടിനാണ് പ്രഖ്യാപനം. ഏറെ കൌതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിലൂടെയാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്! അതെ, കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ഉയര്‍ത്തിയ കെജിഎഫ് പശ്ചാത്തലമാക്കിയ അതേ ഇടം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. എന്നാല്‍ യഷ് നായകനായ കന്നഡ ചിത്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്‍തവുമായിരിക്കും ഈ ചിത്രം. സിനിമയുടെ ടെസ്റ്റ് ഷൂട്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ഉള്ളതായിരിക്കും.

ALSO READ : 'ഗോള്‍ഡി'ന്‍റെ ഫുട്ടേജ് ഡിലീറ്റ് ആയിപ്പോയോ? പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിന്‍റെ മറുപടി

Gear up for the title announcement of 's next with director , Produced by

Unveiling tomorrow at 8 pm 🔥 pic.twitter.com/B8ZTss5klt

— G.V.Prakash Kumar (@gvprakash)

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമാണിത്. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രം പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി.

click me!