പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ വിക്രം ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത താരമായി മാറി കഴിഞ്ഞു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും ഉണ്ണി സ്വന്തമാക്കി. ഇന്ന് അഭിനേതാവിന് പുറമെ ഗായകനും നല്ലൊരു നിർമാതാവും ആണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞെന്ന് നിസംശയം പറയാം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്.
കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. 'എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ'? എന്ന്. 'ഇല്ല' എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പൊന്നിയിൻ സെൽവൻ 2ന് ഉണ്ണി വിജയ ആശംസകൾ അറിയിക്കുകയും ചെയ്തു.

'സിനിമയിൽ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും'; അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അയ്യപ്പനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം കൂടിയാണ്. ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
