എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിന്റെ ഹ്രസ്വചിത്രം ‘ചുഴി’ ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്

Published : Aug 03, 2026, 08:30 PM IST
Chuzhi

Synopsis

എഴുത്തുകാരി സുമി പ്രശാന്തിന്റെ ഹൊറർ ഹ്രസ്വചിത്രം 'ചുഴി' ഓഗസ്റ്റ് ആദ്യവാരം മിറാക്കിൾ മീഡിയ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. പത്തോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം സമകാലിക വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിൻറെ ഹ്രസ്വചിത്രം 'ചുഴി' ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്. സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സിനിമ, സീരിയൽ, മിമിക്രി രംഗങ്ങളിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നു. ഇതിനകം ഇന്ത്യൻ ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് മൂവി ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യ ഇൻറർനാഷണൽ തുടങ്ങി പത്തോളം ഇൻറർനാഷണൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ഹൊറർ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിട്ടുള്ളത്.

തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച ബാലതാരമായ നക്ഷത്രയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മിമിക്രിതാരങ്ങൾകൂടിയായ സിബി വെട്ടൂർ, അഭിലാഷ് പന്തളം എന്നിവർക്കുപുറമെ ഷിബു നളിൻ, അരുൺ ലാൽ, വിദ്യ കെ മോഹൻ, ദിയ ദീപൻ, ദീപൻ കുറുപ്പ്, അഞ്ജലി ബാബു, നിരഞ്ജൻ പി നായർ, ആരാദ്യ രഞ്ജിത്, ചന്ദ്രശേഖരൻ പിള്ളൈ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. എഡിറ്റിങ്: അനീഷ് ടി. മിറാക്കിൾ മീഡിയയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് ആദ്യവാരം മിറാക്കിൾ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തിരനോട്ടം, ആദി, ഇപ്പോള്‍ തുടക്കം'; സന്തോഷം പകരുന്ന യാദൃശ്ചികതകളെക്കുറിച്ച് മോഹന്‍ലാല്‍
'ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്, ചെറുപ്പം മുതൽ സൂര്യ സാർ ക്രഷ് ആണ്..'; തുറന്നുപറഞ്ഞ് മമിത ബൈജു