
സിനിമ സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ (Road accident) പരിക്ക്. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ (Artist Tanima) കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തനിമയ്ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. അഞ്ചുപേരെയും മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
വൈറ്റിലയിൽ വാഹനാപകടം; 12 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം
എറണാകുളം വൈറ്റിലയിൽ ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.
കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു
എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ് കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ചേമുക്കാലോടെ വാളകത്താണ് അപകടമുണ്ടായത്. തോമസിന്റെ അമ്മയുടെ ഓർമ്മദിനത്തിൽ കുറുബാനയ്ക്ക് പങ്കെടുക്കാൻ വാകത്താനത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരേ വന്ന മിനിലോറിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കുന്നതിനിടെ ടയർ കയറിയിറങ്ങി ക്ലീനർ മരിച്ചു
തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർ sയർ കയറിയിറങ്ങി മരിച്ചു . സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുമായി വന്ന് കയറ്റിറക്ക് റോഡിൽ ഉരുണ്ടു നീങ്ങിയ വാഹനം കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞം ആഴിമല റോഡിലായിരുന്നു അപകടം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ