Latest Videos

കൊവിഡ് പ്രതിസന്ധി; സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 29, 2021, 6:14 PM IST
Highlights

അതേസമയം, സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവി‍ഡ് രണ്ടാംതരം​ഗം ശക്തമാകുന്ന സാഹചര്യത്തിൽ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടു തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍ ഇൻഡോർ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഒരു ദിവസം രോ​ഗികളുടെ എണ്ണം 38000 കടക്കുന്നത് ഇത് ആദ്യമായാണ്. തുടർച്ചയായ മൂന്നാം ദിവസവും 30000ൽ അധികം രോ​ഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!