'സീനിൽ ഇല്ലാതിരുന്നിട്ടും ആ നടൻ എന്നെ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു'; തുറന്നുപറഞ്ഞ് പ്രിയ ബപ്പട്ട്

Published : Jun 08, 2026, 05:02 PM IST
Priya Bapat says she was harassed on set

Synopsis

മറാത്തി-ഹിന്ദി നടി പ്രിയ ബപ്പട്ട് കരിയറിന്റെ തുടക്കത്തിൽ സഹപ്രവർത്തകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. Actor Priya Bapat says she was harassed on set

മറാത്തി, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് പ്രിയ ബപ്പട്ട്. ഇപ്പോഴിതാ സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് പ്രിയ ബപ്പട്ട് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഇല്ലത്തെ രംഗങ്ങൾ കൂട്ടിച്ചേർത്ത് കൂടെ അഭിനയിച്ചിരുന്ന നടൻ തന്നെ ചുംബിച്ചുവെന്നാണ് പ്രിയ ബപ്പട്ട് പറയുന്നത്. താൻ അന്ന് സിനിമയിൽ തുടക്കക്കാരിയായിരുന്നുവെന്നും ഇതിനോടൊക്കെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.

"ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ആ നടന്‍ ഇല്ലാത്ത രംഗങ്ങള്‍ ഇംപ്രവൈസ് ചെയ്യാന്‍ തുടങ്ങി. അയാളെന്നെ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു. പക്ഷേ എനിക്ക് പ്രതികരിക്കാനായില്ല. ഞാന്‍ അന്ന് തുടക്കകാരിയാണ്. അതുകൊണ്ട് തന്നെ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് അപ്പോൾ അറിയില്ലായിരുന്നു." പ്രിയ പറയുന്നു.

"ആ നടനും ഞാനും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അയാള്‍ ഡിന്നറിനും പ്രഭാത ഭക്ഷണത്തിനും വേണ്ടി എന്നെ ക്ഷണിക്കുകയും മുറിയിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെ ഞാൻ ഭയന്നുപോയി. ഭർത്താവിനെ വിളിച്ച് പലവട്ടം കരഞ്ഞു. എന്റെ അവസ്ഥ മനസിലാക്കി ഭർത്താവ് മുംബൈയിൽ നിന്നും ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് വന്നു. പിന്നീട് ഷൂട്ട് തീരുന്നതുവരെ ഭർത്താവ് കൂടെയുണ്ടായിരുന്നു." പ്രിയ കൂട്ടിച്ചേർത്തു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയ ബപ്പട്ടിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒരു മൊബൈലുമായി എവിടെയും കയറിച്ചെല്ലുന്നവര്‍, നിയമം കൊണ്ടുവരണം'; പ്രതികരണവുമായി ലാല്‍ജോസ്
'ഭരണത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന അതിവേ​ഗ നടപടി'; 'ഓപറേഷന്‍ തൂഫാന്' അഭിനന്ദനവുമായി ഉണ്ണി മുകുന്ദന്‍