
അനുരാഗ് കശ്യപിന്‍റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസ് പ്രദർപ്പിക്കുന്നതിനെതിരെ നെറ്റ്ഫ്ലിക്സിൽ പരാതി.ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്തു.
പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ ഐടി നിയമത്തിലെ മാർഗനിർദേശം.
'ചിത്രത്തിന്റെ കഥക്ക് ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്‍റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പ് നൽകണം' എന്നാണ് പരാതിയിൽ പറയുന്നത്.
നാലു ഹൊറർ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ