മാളികപ്പുറം കണ്ടു, വളരെ ഇഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്‍

By Web TeamFirst Published Jan 11, 2023, 2:14 PM IST
Highlights

അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. 

തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ പറയുന്നു. 

അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു. 

മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി. കാണാത്തവർ ഉടൻ തന്നെ സിനിമ കാണണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെടുന്നു. വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടൻ പറയുന്നു.

അതേ സമയം ഡിസംബര്‍ അവസാനമാണ് പ്രദര്‍ശനത്തിന് എത്തിയതെങ്കിലും 2022 ലെ ഹിറ്റുകളുടെ കണക്ക് എടുക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം അതില്‍ ഉണ്ടാവും. ചിത്രം രണ്ടാം വാരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അങ്ങനെയാണ്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. കളക്ഷനില്‍ കുതിപ്പാണ് ചിത്രം ഇന്ന് നേടിയിരിക്കുന്നത്. പുറത്തെത്തുന്ന ചില കണക്കുകള്‍ പ്രകാരം സണ്‍ഡേ ബോക്സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ മലയാള ചിത്രം.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ്. രണ്ടാം സ്ഥാനത്ത് മറാഠി ചിത്രം വേദ്, മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം ധമാക്ക എന്നിങ്ങനെ. നാലാം സ്ഥാനത്ത് മലയാള ചിത്രം മാളികപ്പുറവും അഞ്ചാം സ്ഥാനത്ത് നവംബര്‍ 18 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 2 ഉം ആണ്. സിനിട്രാക്കിന് ടാക്ക് ചെയ്യാന്‍ സാധിച്ച തിയറ്ററുകളിലെ മാത്രം ബോക്സ് ഓഫീസ് കണക്കുകള്‍ ഇനി പറയുംവിധമാണ്. അവതാര്‍ 2- 8.85 കോടി, വേദ്- 4.94 കോടി, ധമാക്ക- 1.68 കോടി, മാളികപ്പുറം- 1.19 കോടി, ദൃശ്യം 2- 84.24 കോടി. ചിത്രങ്ങള്‍ ഓടുന്ന എല്ലാ തിയറ്ററുകളും ട്രാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും മുകളിലായിരിക്കും.

ഉണ്ണി മുകുന്ദന്‍റെയും ടീമിന്‍റെയും മാസ് ഹിറ്റ്; 'മാളികപ്പുറം' യുകെ റിലീസിന്
 

click me!