Asianet News MalayalamAsianet News Malayalam

ഉണ്ണി മുകുന്ദന്‍റെയും ടീമിന്‍റെയും മാസ് ഹിറ്റ്; 'മാളികപ്പുറം' യുകെ റിലീസിന്

'മിണ്ടിയും പറഞ്ഞും' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.

unni mukundan movie Malikappuram in UK from January 13th
Author
First Published Jan 9, 2023, 10:02 PM IST

തിയറ്ററുകളിൽ ​ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്ന 'മാളികപ്പുറം' സിനിമ ഇനി യുകെയിലേക്ക്. ജനുവരി 13ന് ചിത്രം യുകെയിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. 'ഹലോ യുകെ, അയ്യപ്പൻ വരുന്നു', എന്നാണ് റിലീസ് വിവരം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. 

ജനുവരി ആറിന് മാളികപ്പുറത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ റിലീസിന് എത്തിയിരുന്നു. ജിസിസി, യുഎഇ എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ഇവിടങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍.

അതേസമയം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. 'ലൂക്ക' ഒരുക്കിയ അരുണ്‍ ബോസ് ആണ് സംവിധായകൻ.  അപര്‍ണ ബാലമുരളിയാണ് നായിക. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിക്കുമൊപ്പം ജാഫര്‍ ഇടുക്കി, ജൂഡ് ആന്‍റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര്‍ ജെ മുരുകന്‍, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര്‍ ജെ വിജിത, ശിവ ഹരിഹരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇത് വെറും വരവല്ല, ഒരു ഒന്നൊന്നര വരവ്; വിവാദങ്ങളെ സൈഡാക്കി 'പഠാന്റെ' കുതിപ്പ്, പുതിയ പോസ്റ്റർ

Follow Us:
Download App:
  • android
  • ios