'കനോലി ബാൻഡ് സെറ്റ്' ഓഡിയോ ലോഞ്ച് ആലുവയില്‍ നടന്നു

Published : Oct 12, 2025, 03:14 PM IST
Conolly band set malayalam movie audio launch

Synopsis

ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത് റോഷൻ ചന്ദ്ര, ലിഷ പൊന്നി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കനോലി ബാൻഡ് സെറ്റ്' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നു

റോഷൻ ചന്ദ്ര, ലിഷ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കനോലി ബാൻഡ് സെറ്റ്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നു. ആലുവ പാരഡിഗം സ്റ്റുഡിയോയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. കുമാർ സുനിൽ, സാജു കൊടിയൻ, മേഘനാഥൻ, എൻ ആർ രജീഷ്, സതീഷ് കലാഭവൻ, റിഷി സുരേഷ്, സുന്ദർ പാണ്ഡ്യൻ, അജയഘോഷ് എൻ ഡി, കമൽ മോഹൻ, വിജയൻ വി നായർ, ജാനകി കോവിൽതോട്ടം തുടങ്ങിയവരാണ് മറ്റു നടിനടന്മാർ.

വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവ്വഹിക്കുന്നു. സംവിധായകൻ ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉന്മേഷ് സംഗീതം പകരുന്നു. ഓർക്കസ്‌ട്രേഷൻ ജിനേഷ് വത്സൻ, എഡിറ്റർ റഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ദാസ് വടക്കഞ്ചേരി, കല സജിത്ത് മുണ്ടയാട്, മേക്കപ്പ് രാജേഷ് നെന്മാറ, അനിൽ നേമം, വസ്ത്രാലങ്കാരം സോബിൻ ജോസഫ്, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, വിപിൻ വേലായുധൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയ് ചെന്നിത്തല, ആയൂഷ് സുന്ദർ, ബാൻഡ് ലൈവ് റിക്കോർഡിങ് ഗണേശ് മാരാർ, സൗണ്ട് മിക്സിംഗ് രാധാകൃഷ്ണൻ, ഡിഐ മഹാദേവൻ, ബിജിഎം സിബു സുകുമാരൻ, സൗണ്ട് എഫക്റ്റ് രാജ് മാർത്താണ്ഡം, പ്രൊജക്ട് കോഡിനേറ്റർ എൽ പി സതീഷ്, ഫിനാൻസ് കൺട്രോളർ പ്രഭാകരൻ കാട്ടുങ്കൽ, പ്രൊജക്ട് ഡിസൈനർ അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റോയി തൈക്കാടൻ, സുജിത് ഐനിക്കൽ, പരസ്യകല ശ്യാംപ്രസാദ്‌ ടി വി, പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍