
'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം 'അവിഹിതം' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
കോമഡി രംഗങ്ങളാൽ സമ്പന്നമായ ആദ്യ പകുതിയും, മികച്ച ത്രില്ലർ അനുഭവം താഴ്ന്ന രണ്ടാം പകുതിയും അവിഹിതത്തെ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറ്റുന്നു. മികച്ച തിരക്കഥയും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും തന്നെയാണ് അവിഹിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഡാർക്ക് ഹ്യൂമർ ഴോണറിൽ എത്തിയ ചിത്രം സെന്ന ഹെഗ്‌ഡെയുടെ മികച്ച ചിത്രങ്ങളുടെ ഇടയിലാണ് സ്ഥാനം പിടിക്കുന്നത്.
ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രീയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്. സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, അക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്